കേരളത്തിൽ വീണ്ടും മഴയെത്തുന്നു: ജനുവരി 10-ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദ്ദേശം

മരച്ചുവട്ടിൽ നിൽക്കുന്നതോ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതോ ഒഴിവാക്കുക. ​അന്തരീക്ഷം മേഘാവൃതമാണെങ്കിൽ കുട്ടികളെ പുറത്ത് കളിക്കാൻ വിടാതിരിക്കുക.

Sinju P
1 min mins read

കേരളത്തിൽ വരും ദിവസങ്ങളിൽ വീണ്ടും മഴ സജീവമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും (ജനുവരി 7) നാളെയും സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയില്ലെങ്കിലും ആഴ്ചാവസാനത്തോടെ മഴ ശക്തമാകുമെന്നാണ് പ്രവചനം.

​യെല്ലോ അലർട്ട്

 ജനുവരി 10-ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇവിടെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

​ന്യൂനമർദ്ദ സാധ്യത

തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ശക്തികൂടിയ ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്. ഇത് പടിഞ്ഞാറ്–വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നാണ് കണക്കാക്കുന്നത്.

​ഇടിമിന്നൽ ജാഗ്രത

മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.

​സുരക്ഷാ നിർദ്ദേശങ്ങൾ

​ഇടിമിന്നൽ ലക്ഷണം കണ്ടാൽ ഉടൻ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറുക.
​ജനലും വാതിലും അടച്ചിടുക, ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കാൻ ശ്രമിക്കുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക.

മരച്ചുവട്ടിൽ നിൽക്കുന്നതോ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതോ ഒഴിവാക്കുക.
​അന്തരീക്ഷം മേഘാവൃതമാണെങ്കിൽ കുട്ടികളെ പുറത്ത് കളിക്കാൻ വിടാതിരിക്കുക.

​നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും വരും ദിവസങ്ങളിലെ കാലാവസ്ഥാ വ്യതിയാനങ്ങൾ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.

Metbeat news