യു.എ.ഇ യിൽ ഇടിയോടെ മഴ സാധ്യത; താപനില കുറയും

യു.എ.ഇയിൽ നാളെ (തിങ്കൾ) മുതൽ ഇടിയോടെ മഴക്ക് സാധ്യത. തിങ്കളും ചൊവ്വയുമാണ് വിവിധ എമിറേറ്റുകളിൽ മഴ സാധ്യത. താപനിലയിലും കുറവുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പായ National Centre of Meteorology (NCM) അറിയിച്ചു. ദുബൈയിൽ തിങ്കളാഴ്ച 32 ഡിഗ്രിയും അബൂദബിയിൽ 35 ഡിഗ്രിയുമാണ് താപനില പ്രതീക്ഷിക്കുന്നത്. തിങ്കളും ചൊവ്വയും ചിലയിടത്ത് മഴയും മറ്റുള്ള പ്രദേശങ്ങളിൽ ഇടിയോടെ മഴയും ലഭിക്കും. ദുബൈയിൽ ചൊവ്വാഴ്ചയും ബുധനാഴ്ചയും താപനില 27 ഡിഗ്രിയായും വെള്ളിയാഴ്ച 29 ഡിഗ്രിയായും തുടരും.

മേഘാവൃതമായ അന്തരീക്ഷവും യു.എ.ഇയിൽ കാണാം. താപസംവഹനം മൂലം മേഘങ്ങൾ രൂപപ്പെടുന്നതാണിത്. വടക്കൻ, കിഴക്കൻ, തീരദേശ മേഖലകളിൽ ഇടിയോടെ മഴ സാധ്യതയുണ്ട്. തിങ്കളാഴ്ച രാവിലെ മുതൽ മഴ തുടങ്ങാനാണ് സാധ്യത. വൈകിട്ടാണ് ഇടിയോടെ മഴ പ്രതീക്ഷിക്കുന്നത്. രാത്രിയിലും മഴ തുടരും. ചൊവ്വാഴ്ച രാവിലെ വരെയാണ് മഴ സാധ്യത. ഈ ആഴ്ച തുടക്കത്തിലും ഇടിയോടെ മഴ ദുബൈ, ഷാർജ, റാസൽ ഖൈമ, മസാഫി,്്അൽ ഐൻ, ഗൻതൂത്, അബൂദബിയുടെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിൽ ലഭിച്ചിരുന്നു.

തുടർന്ന് വീണ്ടും ചൂടു കാലാവസ്ഥയിലേക്ക് യു.എ.ഇ നീങ്ങും. പടിഞ്ഞാറൻ മേഖലയിലും ചൂടു കാലാവസ്ഥ തുടരും. താപനിലയിലെ വ്യതിയാനവും മേഘാവൃതമായ അന്തരീക്ഷവും മുകളിലേക്കുള്ള കാറ്റും മൂലം അറേബ്യൻ കടലിടുക്കിലും ഒമാൻ കടലിലിടുക്കിലും പ്രക്ഷുബ്ധമായ കടലിനും സാധ്യതയുണ്ട്. ഇന്നലെ മൂടൽമഞ്ഞിനെ തുടർന്ന് എൻ.സി.എം അബൂദബിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. കാഴ്ചാ പരിധി കുറഞ്ഞതിനെ തുടർന്ന് അബൂദബി പൊലിസും മുന്നറിയിപ്പ് നൽകിയിരുന്നു.

Leave a Comment