ഒമാനില്‍ രണ്ടു ദിനം മഴ സാധ്യത

മസ്കത്ത്: ഇന്നും നാളെയും ഒമാനില്‍ മഴസാധ്യതയെന്ന് പ്രവചനം. രണ്ടു ദിവസങ്ങളില്‍ സൗത്ത് അല്‍ബത്തിന, മസ്‌കത്ത്, സൗത്ത് അല്‍ ഷര്‍ഖിയ ഗവര്‍ണറേറ്റുകളില്‍ ചെറിയ തോതില്‍ മഴ പെയ്യുമെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അടുത്ത രണ്ട് ദിവസത്തേക്ക് രാജ്യത്തിന്റെ ഭൂരിഭാഗം ഗവര്‍ണറേറ്റുകളിലും താപനിലയില്‍ പ്രകടമായ കുറവുണ്ടാകാന്‍ സാധ്യതയുണ്ട്. മുസന്ദം ഗവര്‍ണറേറ്റിന്റെയും ഒമാന്‍ കടലിന്റെയും തീരങ്ങളില്‍ കടല്‍ ഇടത്തരം തിരമാലകളായിരിക്കും. പരമാവധി രണ്ട് മീറ്റര്‍ ഉയരത്തില്‍ എത്തിയേക്കുമെന്നും കാലാവസ്ഥാ വിഭാഗം കൂട്ടിച്ചേര്‍ത്തു. ഒമാനിൽ ഇന്നു മുതൽ ശൈത്യ കാല മഴക്ക് സാധ്യതയുണ്ടെന്നും തണുപ്പ് കൂടുമെന്നും മെറ്റ്ബീറ്റ് വെതർ കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു.

Leave a Comment