നിപ : കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനിശ്ചിതകാല അവധി

നിപ വ്യാപന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനിശ്ചിതകാല അവധി പ്രഖ്യാപിച്ചു കേരള സർക്കാർ. തിങ്കളാഴ്ച മുതൽ മുഴുവൻ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും അവധി ബാധകമാണ്. അങ്കണവാടി സ്ഥാപനങ്ങൾക്കും മദ്രസ സ്ഥാപനങ്ങൾക്കും അവധിയാണ്.

അതേസമയം, പൊതുപരീക്ഷകൾക്ക് മാറ്റമില്ല. ട്യൂഷൻ സെന്ററുകൾ, കോച്ചിങ് സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

നിപ : കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനിശ്ചിതകാല അവധി

കൂടുതൽ കണ്ടൈൻമെന്റ് സോണുകൾ

ജില്ലയിൽ കൂടുതൽ കണ്ടൈൻമെന്റ് സോണുകൾ വന്നതോടെയാണ് അനിശ്ചിതകാല അവധി എന്ന തീരുമാനം. കോഴിക്കോട് കോർപ്പറേഷന്റെ ഏഴ് വാർ​ഡുകളും ഫറൂഖ് മുനിസിപ്പാലിറ്റിയുമാണ് നിലവിൽ കണ്ടെയ്ൻമെന്റ് സോണുകൾ ആയിട്ടുളളത്.

ജില്ലയിൽ 9 പഞ്ചായത്തുകൾ കണ്ടെയ്ൻമെന്റ് സോണുകളായിരിക്കുകയാണ്. ജില്ലയിലെ നിലവിൽ പ്രഖ്യാപിച്ചിട്ടുളള പൊതു പരീക്ഷകൾക്ക് മാറ്റമില്ല.

Leave a Comment