നേപ്പാളിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിനു പിന്നാലെ ഡൽഹിയിലും ഭൂചലനം. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. നേപ്പാളിൽ 5.2 തീവ്രതയുള്ള ഭൂചലനമാണ് ബുധനാഴ്ച ഉച്ചയ്ക്ക് 1.45 ഓടെ റിപ്പോർട്ട് ചെയ്തത്. കാഠ്മണ്ഡുവിൽ നിന്ന് 450 കി.മി അകലെ ബജുര ജില്ലയിലാണ് പ്രഭവ കേന്ദ്രമെന്ന് നേപ്പാൾ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ജനുവരി 24 നും ഈ പ്രദേശത്ത് ഭൂചലനമുണ്ടായിരുന്നു. 5.9 തീവ്രതയുള്ള ഭൂചലനത്തിൽ ഒരാൾ മരിച്ചിരുന്നു. അതിനിടെ ഡൽഹിയിലും 4.4 തീവ്രതയുള്ള ഭൂചലനം ഉണ്ടായി. നേപ്പാളിലെ ജുംലയിൽ നിന്ന് 69 കി.മി. അകലെയാണ് പ്രഭവ കേന്ദ്രം. ഭൂമിക്കടിയിൽ 10 കി.മീ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്.
കഴിഞ്ഞ വർഷം നവംബറിൽ 6.3 തീവ്രതയുള്ള ഭൂചലനം നേപ്പാളിൽ അനുഭവപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായും ഡൽഹിയിൽ പ്രകമ്പനം ഉണ്ടായിരുന്നു.