8000 കി.മി. സഞ്ചരിച്ച് ഫ്രെഡി മഡഗാസ്കറിലേക്ക്

കിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ ഈ മാസം 4 ന് രൂപപ്പെട്ട ഫ്രെഡ്ഡി ചുഴലിക്കാറ്റ് മഡഗാസ്‌കറിൽ കരകയറുന്നു. ഇത്രയും ദിവസം 8000 കിലോമീറ്ററോളം ദൂരം സഞ്ചരിച്ചാണ് ആഫ്രിക്കൻ തീരത്തോടടുത്തുള്ള മഡഗാസ്‌കർ തീരത്തെത്തിയത്. ഇന്തോനേഷ്യക്ക് സമീപമാണ് ഫ്രെഡ്ഡി ചുഴലിക്കാറ്റ് രൂപപ്പെട്ടത്. തുടർന്ന് 1500 കി.മി വടക്കു കിഴക്ക് ദിശയിൽ നീങ്ങി പിന്നീട് പടിഞ്ഞാറ് ദിശയിലേക്ക് മാറുകയായിരുന്നു.

പ്രതിവർഷം ഒന്നര ചുഴലിക്കാറ്റുകളാണ് മഡഗാസ്‌കറിൽ എത്തുന്നതെന്നാണ് യു.എൻ കണക്ക്. ആഫ്രിക്കയിൽ ഏറ്റവും കൂടുതൽ ചുഴലിക്കാറ്റ് എത്തുന്നതും മഡഗാസ്‌കറിലാണ്. ഈ വർഷം ജനുവരിയിൽ ചെൻസോ ചുഴലിക്കാറ്റിൽ 33 പേർ മരിക്കുകയും 2.9 കോടി പേരെ ബാധിക്കുകയും ആയിരങ്ങൾക്ക് വീടു നഷ്ടമാകുകയും ചെയ്്തിരുന്നു.

Leave a Comment