തുർക്കി ഭൂചലനം: 5 ദിവസത്തിനു ശേഷം കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് ലഭിച്ച അത്ഭുത ശിശുവിന് മരിച്ചെന്ന് കരുതിയ അമ്മയെ 58 ദിവസത്തിനു ശേഷം തിരികെ ലഭിച്ചു

തുർക്കിയിൽ ഭൂകമ്പത്തിൽ തകർന്ന കെട്ടിടങ്ങൾക്കിടയിൽനിന്നു അഞ്ച് ദിവസത്തിനുശേഷം രക്ഷപ്പെടുത്തിയ രണ്ട് മാസം പ്രായമായ കുട്ടിയുടെ അമ്മയെ 58 ദിവസത്തിനുശേഷം കണ്ടെത്തി. ഫെബ്രുവരി ആറിനുണ്ടായ ഭൂകമ്പത്തിൽ, ഹാതെയ് പ്രവിശ്യയിൽനിന്നാണ് മൂന്നരമാസം പ്രായമായ കുട്ടി വെറ്റിൻ ബെഗ്ദാസിനെ കണ്ടെത്തിയത്. അത്ഭുത ശിശു എന്ന് അറിയപ്പെട്ടിരുന്ന ഈ കുഞ്ഞിൻറെ മാതാവ് മരിച്ചെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ടുകൾ. 128 മണിക്കൂറിനു ശേഷം കെട്ടിടത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് അത്ഭുതകരമായി കുഞ്ഞിനെ പോറൽ പോലുമില്ലാതെയാണ് രക്ഷപ്പെടുത്തിയത്.

കഴിഞ്ഞദിവസം ഉക്രൈൻ മന്ത്രിയാണ് കുഞ്ഞിൻറെ മാതാവ് ജീവിച്ചിരിക്കുന്നതെന്ന് tweet ചെയ്തത്.58 ദിവസത്തിനുശേഷമാണ് കുഞ്ഞിന് മരിച്ചെന്നു കരുതിയ മാതാവിനെ തിരികെ ലഭിക്കുന്നത്. മറ്റൊരു ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന മാതാവിനെ DNA ടെസ്റ്റ് നടത്തിയാണ് തിരിച്ചറിഞ്ഞത്. 128 മണിക്കൂറിനു ശേഷം അത്ഭുതകരമായി രക്ഷപ്പെട്ട ഈ കുഞ്ഞിന് 58 ദിവസത്തിനുശേഷം മരിച്ചെന്നു കരുതിയ മാതാവിനെ തിരികെ ലഭിച്ചിരിക്കുകയാണ്. ഇതിനെ അത്ഭുതകരമായ അതിജീവനം എന്നാണ് മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്.

രക്ഷിച്ചെടുത്തപ്പോൾ കുഞ്ഞിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. തുടർന്ന് ഡി.എൻ.എ പരിശോധന നടത്തിയാണ് കുട്ടിയുടെ അമ്മയെ തിരിച്ചറിഞ്ഞത്. ആശുപത്രിൽ വച്ചാണ് അമ്മ യാസെമിന് 54 ദിവസത്തിനുശേഷം വെറ്റിനെ കൈമാറിയത്. അദാനയിലെ ആശുപത്രിയിലായിരുന്നു കുട്ടിയുണ്ടായിരുന്നത്. പിന്നീട് അങ്കാറയിലേക്കു മാറ്റി. ഡിഎൻഎ പരിശോധനാ ഫലം പുറത്തുവന്നതോടെ കുട്ടിയെ വീണ്ടും അദാനയിലെ ആശുപത്രിയിലെത്തിച്ച് അമ്മയ്ക്ക് കൈമാറുകയായിരുന്നു.

കുട്ടിയുടെ അച്ഛനും രണ്ട് സഹോദരങ്ങളും ഭൂകമ്പത്തിൽ മരിച്ചു. തുർക്കിയിലും സിറിയയിലുമായുണ്ടായ ഭൂകമ്പത്തിൽ 56,000 പേർ മരിച്ചെന്നാണു കണക്ക്.

Share this post

Leave a Comment