കേരളത്തിലെ വിവിധ ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് വേനൽ മഴ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കും. വടക്കൻ കേരളത്തിൽ കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോരമേഖലകളിൽ മഴ ലഭിക്കും. മാനന്തവാടി കൽപ്പറ്റ തുടങ്ങി വയനാട് ജില്ലയുടെ വിവിധ പ്രദേശങ്ങളിലും മഴ ലഭിക്കും.
മൂവാറ്റുപുഴ , നേര്യമംഗലം, പിറവം, അങ്കമാലി, കോഴഞ്ചേരി, കോന്നി അടൂർ , മണ്ണാർക്കാട്, ഒറ്റപ്പാലം, തുടങ്ങിയ സംസ്ഥാനത്തിന്റെ മിക്ക പ്രദേശങ്ങളിലും ശക്തമായ മഴയ്ക്കും , ചെറിയ ചാറ്റൽ മഴയ്ക്കും സാധ്യത.
ഇന്ന് രാത്രിയോടെ തീരദേശങ്ങളിൽ മഴക്ക് സാധ്യതയുണ്ട്. ചാറ്റൽ മഴ ലഭിക്കാനാണ് സാധ്യത. തെക്കൻ തമിഴ്നാട്ടിലും തെക്കൻ കേരളത്തിലും ഇന്നും നാളെയും കൂടുതൽ പ്രദേശങ്ങളിലേക്ക് മഴ വ്യാപിക്കും. നാളെ മുതൽ വടക്കൻ ജില്ലകളിൽ ഇതുവരെ മഴ ലഭിക്കാത്ത പ്രദേശങ്ങളിലേക്കും മഴ ലഭിക്കാനുള്ള അന്തരീക്ഷ സാഹചര്യം ഒരുങ്ങും.
കാർഷിക വിളകൾക്ക് വളം ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് ഇനിയുള്ള ദിവസം അനുകൂലമാണ്. അടുത്ത ദിവസങ്ങളിൽ വേനൽ മഴ കൂടുതൽ മേഖലകളിൽ പെയ്യും.