India weather 22/09/24: ബംഗാൾ ഉൾക്കടലിൽ കാലവർഷ സീസണിലെ അവസാന ന്യൂനമർദം നാളെ
ബംഗാൾ ഉൾക്കടലിൽ നാളെ ന്യൂനമർദ്ദം രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും സ്ഥിരീകരിച്ചു. വടക്ക് പടിഞ്ഞാറ്, മധ്യ പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലാണ് ന്യൂനമർദ്ദം രൂപപ്പെടുകയാണ് കേന്ദ്ര കലാവസ്ഥ വകുപ്പിന്റെ ബുള്ളറ്റിനിൽ പറയുന്നു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദയുണ്ടെന്ന് കഴിഞ്ഞ വെള്ളിയാഴ്ച Metbeat Weather റിപ്പോർട്ട് ചെയ്തിരുന്നു.
തെക്കന്‍ ചൈനാ കടലില്‍ നിന്നുള്ള ചുഴലിക്കാറ്റിന്റെ ശേഷിപ്പുകള്‍ ബംഗാള്‍ ഉള്‍ക്കടലിലെത്തിയതാണ് ഇരട്ട ചക്രവാത ചുഴി ഉണ്ടായതും ഇത് ന്യൂനമർദമായി മാറാനും കാരണം. തായ്‌ലന്റില്‍ ശക്തമായ മഴക്കും പ്രളയത്തിനും കാരണമായ സൗലിക്ക് ചുഴലിക്കാറ്റ് തായ്‌ലന്റില്‍ ശക്തി കുറഞ്ഞ് തീവ്ര ന്യൂനമര്‍ദമായിരുന്നു.
ഇത് ബംഗാൾ ഉൾക്കടലിൽ എത്തിയാണ് വീണ്ടും ന്യൂനമർദമാകുക. ഇവിടെ ഇപ്പോള്‍ നിലവിലുള്ള ചക്രവാത ചുഴിയുമായി ചുഴലിക്കാറ്റിന്റെ അവശേഷിപ്പുകള്‍ ചേര്‍ന്ന് ശക്തിപ്പെട്ട് ന്യൂനമര്‍ദമാകാനാണ് സാധ്യതയെന്നും വടക്കുപടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലില്‍ 23 ഓടെ ന്യൂനമര്‍ദം രൂപപ്പെടുമെന്നാണ് ഇപ്പോഴത്തെ സൂചനകളെന്നായിരുന്നു ഞങ്ങളുടെ കഴിഞ്ഞ ദിവസത്തെ നിരീക്ഷണം.
പടിഞ്ഞാറ് ദിശയിലാണ് ന്യൂനമര്‍ദം സഞ്ചരിക്കുക. ആന്ധ്രാപ്രദേശ്, ഒഡിഷ, ചത്തീസ്ഗഡ്, തെലങ്കാന, മഹാരാഷ്ട്ര, കര്‍ണാടക, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ ന്യൂനമര്‍ദം മഴ നല്‍കിയേക്കും.
കേരളത്തിലും നേരിയ തോതില്‍ സ്വാധീനം പ്രതീക്ഷിക്കുന്നു. ഇന്ത്യയ്ക്ക് കുറുകെ പടിഞ്ഞാറേക്ക് സഞ്ചരിച്ച് ഗോവ, ഗുജറാത്ത്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലും മഴ നല്‍കിയ ശേഷം അറബിക്കടലിലെത്തും. ഇതിനിടെ സെപ്റ്റംബര്‍ 23 മുതല്‍ 29 വരെ ന്യൂനമര്‍ദം അതിന്റെ പരമാവധി ശക്തിയില്‍ മഴയെ സ്വാധീനിക്കും.
ഈ കാലവർഷം സീസണിലെ ഏറ്റവും അവസാനത്തെ ന്യൂനമർദ്ദം ആയിരിക്കും ഇത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം ഇന്ത്യക്ക് കുറുകെ സഞ്ചരിച്ച് ഗോവയിലെത്തും. ഇതിനുപിന്നാലെ കാലവർഷം വടക്കു പടിഞ്ഞാറൻ ഇന്ത്യയിൽ നിന്ന് വിടവാങ്ങി തുടങ്ങും.