ക്രിസ്മസ് ദിനത്തിൽ മഴ വിട്ടു നിൽക്കും; അറബിക്കടലിലേക്ക്

ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ ദിവസം രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദം ദിശ മാറി കന്യാകുമാരി കടലിലേക്ക് നീങ്ങുന്നു. തുടർന്ന് ദുർബലമായി അറബി കടലിലേക്ക് എത്തും. ന്യൂനമർദ്ദത്തിന്റെ ഭാഗമായി തമിഴ്നാട്ടിൽ നാളെ മുതൽ മഴക്ക് സാധ്യത. ചെന്നെ ഉൾപ്പെടെ തമിഴ് നാട് തീരത്ത് മഴ ശക്തിപ്പെട്ടേക്കും.
കേരളത്തിൽ മഴ കിഴക്കൻ മലയോര മേഖലയിൽ കേന്ദ്രീകരിക്കും. ഞായറാഴ്ച രാത്രി വൈകി തെക്കൻ ജില്ലകളിലെ കിഴക്കൻ മലയോര മേഖലകളിൽ മഴ ഉണ്ടാകും. ക്രിസ്മസ് ദിനമായ നാളെ പകൽ കേരളത്തിൽ പൊതുവേ മഴ വിട്ടുനിൽക്കും. തിങ്കളാഴ്ചയും തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും മഴ സാധ്യത.

ന്യൂനമർദ്ദം അറബിക്കടലിൽ എത്തുമ്പോഴും ദുർബലമാകാനാണ് സാധ്യത. ഓഖി മാതൃകയിൽ പുതിയ ചുഴലിക്കാറ്റ് രൂപപ്പെടുന്ന ആശങ്കക്ക് അടിസ്ഥാനമില്ലെന്ന് ഞങ്ങളുടെ നിരീക്ഷകർ പറയുന്നു. വിശദാംശങ്ങൾ വിഡിയോയിൽ.

Leave a Comment