ശൈത്യകാലത്ത് കൊളസ്ട്രോൾ കുറയ്ക്കാം; സിംപിളായി

തണുപ്പു കാലത്ത് വിശപ്പ് കൂടാറുണ്ട്. ശരീരത്തെ ചൂടാക്കി വയ്ക്കാന്‍ കൂടുതല്‍ കാലറി ചെലവഴിക്കപ്പെടുന്നതിനാലണ് ഇത് സംഭവിക്കുന്നത്. കൂടുതല്‍ ഭക്ഷണപാനീയങ്ങള നമ്മൾ കഴിക്കുന്നതിനാൽ ശരീരത്തിലെ കൊളസ്ട്രോളിന്‍റെ തോതും ഇക്കാലയളവില്‍ വര്‍ധിക്കാന്‍ സാധ്യത കൂടുതലാണ്. ജനിതകപരമായി തന്നെ ചിലര്‍ക്ക് കൊളസ്ട്രോള്‍ കൈമാറി കിട്ടാമെങ്കിലും മോശം ജീവിതശൈലിയാണ് പലപ്പോഴും കൊളസ്ട്രോളിന് കാരണമാകാറുള്ളത്.

നല്ല ഭക്ഷണക്രമം, നിത്യവുമുള്ള വ്യായാമം, പരിധി വിട്ടുയരുന്ന കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ ചിലപ്പോഴൊക്കെ മരുന്നുകള്‍. ഇതെല്ലാം കൊളസ്ട്രോളിനെ ചെറുക്കാന്‍ നമ്മെ സഹായിക്കുമെന്ന് ന്യൂട്രീഷനിസ്റ്റ് അഞ്ജലി മുഖര്‍ജി ഇന്ത്യ.കോമിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. കൊളസ്ട്രോള്‍ തോത് കുറയ്ക്കാന്‍ സഹായിക്കുന്ന ചില ശുപാർശകളും അഞ്ജലി പങ്കുവയ്ക്കുന്നു.

1. മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളാല്‍ സമൃദ്ധമായ എണ്ണകള്‍ കൊളസ്ട്രോള്‍ നിയന്ത്രണത്തില്‍ സഹായകമാണ്. എള്ളെണ്ണ, കടുകെണ്ണ, ഒലീവ് എണ്ണ ഇവയെല്ലാം ഈ വിഭാഗത്തില്‍പ്പെടുന്നു.

2. പഴങ്ങളും പച്ചക്കറികളും ദിവസേനയുള്ള ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക. ദിവസം നാലോ അഞ്ചോ തവണ ഇവ നിര്‍ബന്ധമായും കഴിക്കുക.

3. ഇസബ്ഗോള്‍, പച്ചിലകള്‍, ഓട് ബ്രാന്‍, പയര്‍ വര്‍ഗങ്ങള്‍ എന്നിങ്ങനെ സോല്യുബിള്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങളും കൊളസ്ട്രോളിനെ കുറയ്ക്കുന്നതാണ്.

4. എല്‍ഡിഎല്‍ അഥവാ ചീത്ത കൊളസ്ട്രോളിന്‍റെ ഓക്സിഡേഷനെ നിയന്ത്രിക്കാന്‍ വൈറ്റമിന്‍ ഇ സപ്ലിമെന്‍റുകളും കഴിക്കാവുന്നതാണ്.

Leave a Comment