ന്യൂനമർദ്ദം രൂപപ്പെട്ടു: ശക്തിപ്പെട്ട് തമിഴ്നാട് തീരത്തേക്ക്

ബംഗാൾ ഉൾക്കടലിന്റെ തെക്കൻ മേഖലയിൽ ആൻഡമാൻ കടലിനോട് ചേർന്ന് ഇന്ന് രാവിലെ ന്യൂനമർദ്ദം രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിനകം ഈ ന്യൂനമർദ്ദം ശക്തിപ്പെട്ടു തീവ്ര ന്യൂനമർദ്ദം (Depression) ആകും . തുടർന്ന് തമിഴ്നാട് തീരം ലക്ഷ്യമാക്കി നീങ്ങും. പുതുച്ചേരിയും ആന്ധ്ര തീരത്തിനു മിടയിൽ ന്യൂനമർദ്ദം കരകയറുമെന്നാണ് നിരീക്ഷണം. തമിഴ്നാട് ആന്ധ്ര തീരങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ട്.

കേരളത്തിൽ ചൊവ്വ വരെ മഴ കുറയും
ന്യൂനമർദ്ദം രൂപപ്പെടുന്നതിന്റെ ഭാഗമായി കേരളത്തിൽ ചൊവ്വാഴ്ച വരെ മഴ കുറയും. കിഴക്കൻ കാറ്റിനെ ന്യൂനമർദ്ദം അസ്ഥിരതപ്പെടുത്തുന്നതാണ് കാരണം. ന്യൂനമർദ്ദം കരകയറിയതിനുശേഷം ഇനി കേരളത്തിൽ ഇടിയോട് കൂടെയുള്ള തുലാവർഷം സജീവമാവുകയുള്ളൂ. അറബിക്കടലിലെ ചക്രവാതെ ചുഴികൾ കാരണം പടിഞ്ഞാറൻകാറ്റ് കേരളത്തിലേക്ക് എത്തുന്നതും കുറഞ്ഞിട്ടുണ്ട്. ഇതിനാൽ പൊതുവേ വരണ്ട കാലാവസ്ഥ പ്രതീക്ഷിക്കാം. ബുധനാഴ്ച ശേഷം വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴ തിരികെ എത്തും . ന്യൂനമർദ്ദം ആന്ധ്ര ഭാഗത്തേക്ക് നീങ്ങുകയാണെങ്കിൽ കേരളത്തിൽ എല്ലാ ജില്ലകളിലും മഴ കുറയാനാണ് സാധ്യത. ഇതിനുപിന്നാലെ ബംഗാൾ ഉൾക്കടലിൽ മറ്റൊരു കൂടി ഈ മാസം പ്രതീക്ഷിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അടുത്ത അവലോകനങ്ങളിൽ വായിക്കാം.

Share this post

Leave a Comment