kerala weather 29/08/24: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; കേരളത്തിൽ നാല് ദിവസം മഴ സാധ്യത
മധ്യ കിഴക്കൻ ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. അടുത്ത ദിവസങ്ങളിൽ ഈ ന്യൂനമർദം തെക്കൻ ഒഡിഷക്കും വടക്കൻ ആന്ധ്രാ പ്രദേശിനും ഭാഗത്തേക്ക് സഞ്ചരിക്കും.
ഇന്ന് (വ്യാഴം) കേരളത്തിൽ പരക്കെ മഴ ലഭിക്കാനും ഈ ന്യൂനമർദം കാരണമായേക്കും. എന്നാൽ ഇതോടൊപ്പം ഗുജറാത്ത് സംസ്ഥാനത്തിന് മുകളിലായി നിലനിന്ന തീവ്ര ന്യൂനമർദ്ദം അറബികടലിലേക്ക് നീങ്ങി.
ഈ ന്യൂനമർദത്തിൻ്റെ കാരണമായി അറബി കടലിൽ നിന്നുള്ള മേഘങ്ങളുടെ ഒഴുക്കും കൂടുതൽ ആ മേഖലയിലേക്ക് കേന്ദ്രീകരിക്കപ്പെടാൻ കാരണമാകുന്നത് കേരളത്തിൽ ലഭിക്കേണ്ട വലിയതോതിലുള്ള മഴയെ തടയാൻ കാരണമാകും.
അടുത്ത നാല് ദിവസങ്ങളിലായി ബംഗാൾ കടലിൽ ന്യൂനമർദ്ദത്തിന്റെ സ്വാധീനം കേരളത്തിൽ ഉണ്ടാകും. ഇടവിട്ട മഴ കേരളത്തിൽ തുടരും. കേരളത്തിന്റെ മുകളിലൂടെ മേഘങ്ങളെ വലിച്ചെടുക്കുന്നതാണ് കാരണം.
വടക്കൻ ജില്ലകളിലാണ് മഴ കൂടുതൽ സജീവമാകുക. മധ്യകേരളത്തിലും മഴ ഉണ്ടാകും.
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴ ലഭിക്കുമെങ്കിലും തീവ്ര മഴ സാഹചര്യം നിലവിൽ ഇല്ല.