ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ ദിവസം രൂപം കൊണ്ട ന്യൂനമർദം നാളെ തീവ്രന്യൂമർദമാകും. ന്യൂനമർദം മണ്ടൂസ് ചുഴലിക്കാറ്റാകാനുള്ള സാധ്യത കുറഞ്ഞു. ഉത്തരേന്ത്യയിൽ നിന്നുള്ള വരണ്ട കാറ്റ് ബംഗാൾ ഉൾക്കടലിലേക്കും വ്യാപിക്കുന്നതാണ് കാരണം. തീവ്രന്യൂനമർദമായ ശേഷം വടക്കൻ തമിഴ്‌നാട്, തെക്കൻ ആന്ധ്ര തീരം ലക്ഷ്യമാക്കി ന്യൂനമർദം നീങ്ങുമെന്നാണ് ഞങ്ങളുടെ നിരീക്ഷികർ കരുതുന്നത്.
തെക്കൻ ആന്ധ്രപ്രദേശ്, പുതുച്ചേരി, വടക്കൻ തമിഴ്‌നാട് തീരങ്ങളിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴക്ക് ന്യൂനമർദം കാരണമാകും. കേരളത്തിലും ഒറ്റപ്പെട്ട മഴ ഉണ്ടാകും. തെക്കൻ ആന്ധ്ര, വടക്കൻ തമിഴ്‌നാട് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.