ചൈനയിൽ ആടുകൾ 12 ദിവസം തുടർച്ചയായി വട്ടം ചുറ്റുന്നു , കാരണമറിയാതെ ശാസ്ത്രലോകം

വടക്കൻ ചൈനയിലെ ഇന്നർ മം​ഗോളിയ പ്രദേശത്ത് ആടുകൾ ഒരു പ്രത്യേകരീതിയിൽ വട്ടം ചുറ്റുന്നത് ഉടമയേയും മറ്റുള്ളവരേയും പരിഭ്രാന്തിയിലാക്കി. തുടർച്ചയായ 12 ദിവസമാണ് ആടുകൾ ഇതുപോലെ വട്ടത്തിൽ നടന്നത്. പ്രദേശത്തുണ്ടായിരുന്ന സർവയലൻസ് ക്യാമറയിലാണ് ഈ വിചിത്രമായ രം​ഗം പതിഞ്ഞത്. തുടർന്ന് അത് സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിച്ചു. 

ഒരു ഫാമിന് സമീപത്താണ് ആടുകൾ നിർത്താതെ വട്ടം ചുറ്റുന്നത്. വിചിത്രമായ ദൃശ്യം ചൈനീസ് സർക്കാർ ഔട്ട്‌ലെറ്റായ പീപ്പിൾസ് ഡെയ്‌ലിയാണ് പുറത്തുവിട്ടത്. ആടുകൾ പൂർണ ആരോ​ഗ്യത്തോടെയിരിക്കുന്നു എന്നും എന്നാൽ ഈ വിചിത്രമായ നടത്തത്തിന്റെ കാരണം ദുരൂഹമായി തുടരുന്നു എന്നും അവർ റിപ്പോർട്ട് ചെയ്തു. 


മിയാവോ എന്നാണ് ആടുകളുടെ ഉടമയുടെ പേര്. ആദ്യം കുറച്ച് ആടുകളാണ് ഇങ്ങനെ നടന്നു തുടങ്ങിയത്. പിന്നീട്, മറ്റ് ആടുകളും ആ കൂട്ടത്തിൽ ചേർന്നു. 34 ആട്ടിൻ‌ തൊഴുത്തുകളാണ് അവിടെ ഉള്ളത്. എന്നാൽ, അതിൽ നമ്പർ 13 എന്ന ഒരു തൊഴുത്തിലെ ആടുകൾ മാത്രമാണ് ഇത്തരത്തിൽ നടന്നത് എന്നും മിയാവോ പറഞ്ഞു. 

നവംബർ നാല് വരെയാണ് ആടുകൾ ഇങ്ങനെ വട്ടത്തിൽ നടന്നത്. ആടുകളുടെ ഈ വിചിത്രമായ പെരുമാറ്റം ലിസ്റ്റീരിയോസിസ് എന്ന ബാക്ടീരിയൽ രോഗം മൂലമാകാമെന്നാണ് ചിലർ കരുതുന്നത്. വിഷാദം പോലെയുള്ള ലക്ഷണങ്ങൾ ഈ വട്ടത്തിൽ നടന്ന ആടുകൾ പ്രകടിപ്പിച്ചിരുന്നു എന്നും പറയുന്നു. 
​ഗുണനിലവാരം കുറഞ്ഞ തീറ്റ കൊടുത്തതിനെ തുടർന്ന് ആടുകൾക്കും ചെമ്മരിയാടുകൾക്കും ഈ രോഗമുണ്ടാകാമെന്നും രോ​ഗം ​ഗുരുതരമാണ് എങ്കിൽ 24 മുതൽ 48 മണിക്കൂറിനുള്ളിൽ അവ മരണപ്പെടാൻ സാധ്യതയുണ്ട് എന്നും പറയുന്നു. 

Share this post

It is the editorial division of Metbeat Weather, the only private weather agency in Kerala. The desk consists of expert meteorologists and Senior Journalists. It has been operational since 2020.

Leave a Comment