മൂടൽ മഞ്ഞിനെ തുടർന്ന് നിർത്തിവെച്ച വിമാന സർവീസുകൾ പുനരാരംഭിച്ച് കുവൈത്ത് 

കാലാവസ്ഥ മെച്ചപ്പെട്ടതോടെ സർവിസുകൾ പുനരാരംഭിച്ചതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ അധികൃതർ

Sinju P
1 min mins read

മോഡൽ മഞ്ഞിനെ തുടർന്ന് നിർത്തിവെച്ച വിമാന സർവീസുകൾ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുനരാരംഭിച്ചു. ഇന്നലെ രാവിലെയുണ്ടായ മഞ്ഞിനെ തുടർന്ന് കുവൈത്തിലേക്കുള്ള ചില വിമാനങ്ങൾ അയൽ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചു വിടുകയും, പുറപ്പെടാനുള്ള വിമാന സർവിസുകൾ നിർത്തിവെക്കുകയും ചെയ്തിട്ടുണ്ടായിരുന്നു.

കാലാവസ്ഥ മെച്ചപ്പെട്ടതോടെ സർവിസുകൾ പുനരാരംഭിച്ചതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ അധികൃതർ വ്യക്തമാക്കി. ഇന്നലെ പുലർച്ചെ കുവൈത്ത് വിമാനത്താവളത്തിന് ചുറ്റും കനത്ത മൂടൽമഞ്ഞ് നിറഞ്ഞതിനാൽ ദൃശ്യപരത 100 മീറ്ററിൽ താഴെയായി കുറഞ്ഞിട്ടുണ്ടായിരുന്നു. ഇതാണ് വിമാനങ്ങളുടെ സുരക്ഷിതമായ ലാൻഡിങ്ങിനെയും പുറപ്പെടലിനെയും ബാധിച്ചത്. നിലവിൽ കുവൈത്ത് വിമാനത്താവളം പ്രവർത്തന സജ്ജമായി. വിമാനങ്ങളുടെ വരവും പുറപ്പെടലും പതിവുപോലെ നടക്കുന്നു. വഴിതിരിച്ചുവിട്ട വിമാനങ്ങളും കുവൈത്തിൽ എത്തിത്തുടങ്ങിയിട്ടുണ്ട്.

Metbeat news