ഇന്ന് വൈകുന്നേരമോ രാത്രിയോടെയോ തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

സംസ്ഥാനത്തിന്റെ മധ്യവും വടക്കൻ ഭാഗങ്ങളിലും വലിയ മഴ സാധ്യത കാണുന്നില്ല. കൊച്ചി, ആലപ്പുഴ, തൃശ്ശൂർ, മലപ്പുറം എന്നിവിടങ്ങളിൽ പ്രധാനമായും തെളിഞ്ഞ കാലാവസ്ഥയും ചൂട് തുടരുന്ന സാഹചര്യമുമാണ്. 

Maneesha Prasoon
1 min mins read

ഇന്ന് വൈകുന്നേരമോ രാത്രിയോടെയോ തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ തെക്കൻ കേരളത്തിലെ ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു. കാലാവസ്ഥാ മാപ്പുകളുടെ അടിസ്ഥാനത്തിൽ തെക്കൻ ജില്ലകളിലാണ് പ്രധാനമായും മേഘസാന്നിധ്യവും ചെറുതായി മഴയ്ക്കുള്ള സാധ്യതയും കാണുന്നത്. 

മഴ സാധ്യത പ്രദേശങ്ങൾ  

കൊല്ലം(Kollam), തിരുവനന്തപുരം (Thiruvananthapuram) ജില്ലകളിലും സമീപ പ്രദേശങ്ങളായ കോന്നി മേഖലയിലും തമിഴ്നാട് അതിർത്തിയായ നാഗർകോവിൽ (Nagercoil) ഭാഗങ്ങളിലും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. വൈകുന്നേരത്തോടെയോ രാത്രിയോടെയോ ഇത്തരത്തിലുള്ള മഴ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്.

അതേസമയം സംസ്ഥാനത്തിന്റെ മധ്യവും വടക്കൻ ഭാഗങ്ങളിലും വലിയ മഴ സാധ്യത കാണുന്നില്ല. കൊച്ചി, ആലപ്പുഴ, തൃശ്ശൂർ, മലപ്പുറം എന്നിവിടങ്ങളിൽ പ്രധാനമായും തെളിഞ്ഞ കാലാവസ്ഥയും ചൂട് തുടരുന്ന സാഹചര്യമുമാണ്. 

വേനൽ ചൂട് ശക്തമാകുന്നു

കേരളത്തിന് സമീപമുള്ള തമിഴ്നാട് ഉൾനാടൻ പ്രദേശങ്ങളിൽ ചൂട് കൂടുതലായിരിക്കുമെന്നാണ് സൂചന. മധുരൈ(Madurai), ധാരാപുരം(Dharapuram),കോയമ്പത്തൂർ (Coimbatore) തുടങ്ങിയ പ്രദേശങ്ങളിൽ താപനില 35 മുതൽ 36 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. 

1772872147W.webp  

ജാഗ്രത നിർദ്ദേശം 

ഇതിനിടെ വേനൽ ചൂട് ശക്തമാകുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നു. ആവശ്യത്തിന് വെള്ളം കുടിക്കുക, ഉച്ച സമയങ്ങളിൽ നേരിട്ട് സൂര്യപ്രകാശത്തിൽ കൂടുതൽ നേരം നിൽക്കുന്നത് ഒഴിവാക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

അതേസമയം തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ഇടിയോടുകൂടിയ ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ചൂട് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണം.

English Summary : While most of Kerala continues to grapple with intense summer heat, the latest weather observations indicate a possibility of isolated thundershowers in Southern Kerala this evening or tonight.