kerala Weather 16/4/26 : കേരള തീരത്ത് ഇടിയോടുകൂടിയ മഴ സാധ്യത; ഉൾനാടൻ മേഖലയിൽ ചൂട് ശക്തം
കേരളത്തിന്റെ പടിഞ്ഞാറൻ തീരമേഖലയിൽ ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത Mangaluru മുതൽ Thiruvananthapuram വരെ നീളുന്ന തീരപ്രദേശങ്ങളിൽ മിന്നലോടുകൂടിയ മഴമേഘങ്ങൾ സജീവമാണ്.
Kozhikode, Kochi ഉൾപ്പെടെയുള്ള മേഖലകളിൽ ഇന്ന് മിതമായ മുതൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്. അറബിക്കടലിൽ നിന്നുള്ള ഈർപ്പമുള്ള കാറ്റ് ശക്തമായതോടെ മഴ സാധ്യത കൂടുതൽ ഉയർന്നിരിക്കുകയാണ്.
അതേസമയം ഉൾനാടൻ പ്രദേശങ്ങളിൽ കടുത്ത ചൂട് തുടരുകയാണ്.
മൊത്തത്തിൽ, കേരളത്തിൽ തീരപ്രദേശങ്ങളിൽ മഴയും ഇടിയും അനുഭവപ്പെടുമ്പോൾ ഉൾനാടൻ മേഖലയിൽ ചൂട് ശക്തമായി തുടരുന്ന വ്യത്യസ്ത കാലാവസ്ഥാ സാഹചര്യമാണ് ഇന്നുള്ളത്.
കേരളത്തിൽ ഇന്ന് ചൂട് നിയന്ത്രിതം; Indoor ചൂട് കടുത്തതായിരിക്കും
സംസ്ഥാനത്ത് ഇന്ന് താപനില പൊതുവെ നിയന്ത്രിത നിലയിൽ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു. Kozhikode, Kochi, Thiruvananthapuram എന്നിവിടങ്ങളിൽ ഏകദേശം 36 - 38°C വരെ ഇന്നത്തെ പരമാവധി താപനില.
ഹോട്ട് & ഹ്യുമിഡ്’ സാഹചര്യം
മലയോര മേഖലകൾ ഒഴികെ സംസ്ഥാനത്തെ ഭൂരിഭാഗം പ്രദേശങ്ങളിലും ചൂടും ഈർപ്പവും കൂടിയ കാലാവസ്ഥ (Hot & Humid) തുടരുമെന്ന് മുന്നറിയിപ്പുണ്ട്. ഇത് ശരീരത്തിൽ കൂടുതൽ അസ്വസ്ഥതയും ക്ഷീണവും ഉണ്ടാക്കാൻ ഇടയാക്കും.
തീരപ്രദേശങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കുള്ള സാധ്യതയും അറബിക്കടലിൽ നിന്നുള്ള ഈർപ്പമുള്ള കാറ്റും ചൂട് കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. ഇതുമൂലം കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കടുത്ത ചൂട് കുറയുന്ന സാഹചര്യമാണുള്ളത്.
എന്നാൽ, ഉയർന്ന ഈർപ്പനില കാരണം സംസ്ഥാനത്ത് പല ഭാഗങ്ങളിലും ഉമ്മിള് ചൂട് (സാധാരണ ചൂടിനേക്കാൾ ശരീരത്തിന് കൂടുതൽ അസ്വസ്ഥത ഉണ്ടാക്കുന്ന ഈർപ്പമുള്ള ചൂട്) അനുഭവപ്പെടാൻ സാധ്യതയുണ്ട്. മഴയ്ക്ക് മുമ്പും ഇടവേളകളിലും സൂര്യപ്രകാശം ശക്തമായാൽ ചൂട് താൽക്കാലികമായി ഉയരാനും ഇടയുണ്ട്.
മൊത്തത്തിൽ, കടുത്ത ചൂട് അനുഭവപ്പെടും. ഈർപ്പം മൂലം അസ്വസ്ഥത തുടരുന്ന കാലാവസ്ഥയാണ് സംസ്ഥാനത്ത് ഇന്ന് അനുഭവപ്പെടുക.
English Summary : According to recent satellite imagery and Windy app data, Kerala’s western coastline stretching from Mangaluru to Thiruvananthapuram is bracing for thunderstorms. Moist winds from the Arabian Sea have activated rain clouds, with Kozhikode and Kochi expected to receive moderate to heavy rainfall today.