kerala weather 13/03/24 : കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട മഴ സാധ്യത, നാളെ ഇടിയോടെയും മഴ ലഭിക്കാം

kerala weather 13/03/24 : കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട മഴ സാധ്യത, നാളെ ഇടിയോടെയും മഴ ലഭിക്കാം

കടുത്ത ചൂടിനൊപ്പം വടക്കന്‍ കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട വേനല്‍ മഴ സാധ്യത. ഇന്നും നാളെയും വടക്കന്‍ കേരളത്തിലും മധ്യ കേരളത്തിലെ ജില്ലകളിലും വേനല്‍ മഴ ലഭിക്കാമെന്ന് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകര്‍ പറയുന്നു.

വടക്കന്‍ കേരളത്തില്‍ കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലും മധ്യ കേരളത്തിലെ തൃശൂര്‍, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലുമാണ് ഇന്ന് രാത്രിയും നാളെ പുലര്‍ച്ചെയുമായി മഴ സാധ്യതയെന്ന് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകര്‍ പറഞ്ഞു. ഇവിടങ്ങളില്‍ രാവിലെ മുതല്‍ ഭാഗികമായി മേഘാവൃതമായേക്കും. ആര്‍ദ്രത കൂടുതലുള്ളതിനാല്‍ പകല്‍ ചൂടും കൂടുതലായി അനുഭവപ്പെട്ടേക്കും.

അതിശക്തമായതോ ശക്തമായതോ ആയ മഴ ഈ പ്രദേശങ്ങളില്‍ പ്രതീക്ഷിക്കുന്നില്ല. നേരിയ തോതിലുള്ള ചാറ്റല്‍ മഴയോ ഒറ്റപ്പെട്ട പ്രദേശങ്ങളിലെ ചാറ്റല്‍ മഴക്കോ ആണ് രാത്രിയിലോ വൈകിട്ടോ സാധ്യതയുള്ളത്. വടക്കന്‍ കേരളത്തിലെ പൊന്നാനി മുതല്‍ കാഞ്ഞങ്ങാട് വരെയുള്ള തീരദേശത്തും ചാറ്റല്‍ മഴ സാധ്യത.

കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട

ഇന്ന് കേരളത്തില്‍ 6 ജില്ലകളില്‍ വേനല്‍ മഴ ലഭിക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും പറയുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിലാണ് വേനല്‍മഴ സാധ്യതയുള്ളത്.

നാളെ തൃശൂര്‍, മലപ്പുറം, എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ഇടുക്കി ജില്ലകളില്‍ ഇടിയോടെ മഴ സാധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷമാണ് മഴ സാധ്യത. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെല്ലാം ഒന്നോ രണ്ടോ സ്ഥലങ്ങളിലാണ് നാളെ മഴ സാധ്യത. അറബിക്കടലിലും ലക്ഷദ്വീപിലും മഴ പ്രതീക്ഷിക്കാം.

Metbeat News

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment