Metbeat weather 17/09/24: മഴ കുറയും, ചൂട് കൂടി തുടങ്ങും
കേരളത്തിലും കർണാടകയിലും പ്രസന്നമായ കാലാവസ്ഥ തുടരും. അടുത്ത ഏതാനും ദിവസങ്ങളിൽ ശക്തമായ മഴ സാധ്യത കേരളത്തിൽ ഇല്ല. അന്തരീക്ഷ പ്രവചനപ്രകാരം ചാറ്റൽ മഴ സാധ്യത രാത്രി വൈകിയും പുലർച്ചെയും തുടരും.
പകൽ ചൂട് കൂടി തുടങ്ങും. രാത്രിയിലും നേരിയ തോതിൽ ചൂട് കൂടിയും ചില ദിവസങ്ങളിൽ ചൂട് കുറഞ്ഞും അനുഭവപ്പെടും. പകലും രാത്രിയും പൊതുവെ തെളിഞ്ഞ ആകാശം പ്രതീക്ഷിക്കാം. കേരളത്തിലും കർണാടകയിലും മുകളിൽ പ്രതിപാദിച്ച രീതിയിലുള്ള കാലാവസ്ഥയാണ് അടുത്ത 7 ദിവസം പ്രതീക്ഷിക്കുന്നത് എന്നാണ് Metbeat Weather ലെ നിരീക്ഷകർ പറയുന്നത്.
കർണാടകയിൽ തീരദേശത്ത് ചാറ്റൽ മഴ ഉണ്ടാകും. കർണാടകയിലെ ഷിരൂരിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ തുടരാൻ തീരുമാനിച്ചിട്ടുണ്ട്. ഗംഗാവലി പുഴയിൽ തിരച്ചിലിന് അനുകൂലമായ കാലാവസ്ഥ ഉണ്ടാകും. പുഴയിലെ കുത്തൊഴുക്ക് തുടരാനാണ് സാധ്യത.
തമിഴ്നാട്ടിൽ ചൂട് 36 ഡിഗ്രിയിലേക്കും മുകളിലേക്കും എത്തും. തമിഴ്നാട്ടിൽ വരണ്ട കാലാവസ്ഥ തുടരാനാണ് സാധ്യത. കേരളത്തിലെ പോലെ ചാറ്റൽ മഴ പോലും പ്രതീക്ഷിക്കേണ്ട. കേരളത്തിലും കർണാടകയിലും ചൂടിന് വലിയ തോതിൽ വർധനവ് ഉണ്ടായില്ലെങ്കിലും തമിഴ്നാട്ടിലെ സ്ഥിതി വ്യത്യസ്തമാണ്.
കഴിഞ്ഞ ദിവസം കരകയറിയ തീവ്ര ന്യൂനമർദം ശക്തി കുറയാതെ ജാർഖണ്ഡിന് മുകളിൽ നില നിൽക്കുന്നതിനാൽ ഉത്തരേന്ത്യയിൽ കാലവർഷം സജീവമായി തുടരും. അതിനാൽ കാലവർഷം വിടവാങ്ങുന്ന സൂചനകൾ കണ്ടു തുടങ്ങിയിട്ടില്ല. സെപ്റ്റംബർ പകുതിക്ക് ശേഷമാണ് കാലവർഷം വിടവാങ്ങൽ പ്രക്രിയ തുടങ്ങേണ്ടത്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page