kerala weather rain forecast today 30/11/23 : ഈ പ്രദേശങ്ങളിൽ ശക്തമായ മഴ സാധ്യത

kerala weather rain forecast today 30/11/23 : ഈ പ്രദേശങ്ങളിൽ ശക്തമായ മഴ സാധ്യത

ബംഗാൾ ഉൾക്കടലിലെ കഴിഞ്ഞ ദിവസം രൂപപ്പെട്ട ശക്തികൂടിയ ന്യൂനമർദം (well marked low pressure – WML) ഇന്നലെ വീണ്ടും ശക്തിപ്പെട്ട് തീവ്ര ന്യൂനമർദം (Depression) ആയി. ഇതിന്റെ സ്വാധീനഫലമായി ഇന്നു മുതൽ കേരളത്തിൽ വിവിധ പ്രദേശങ്ങളിൽ മഴ സാധ്യത. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴ ലഭിച്ചേക്കുമെങ്കിലും താഴെ പറയുന്ന പ്രദേശങ്ങളിൽ വൈകിട്ടും രാത്രിയിലുമായി ശക്തമായ മഴ സാധ്യതയുണ്ടെന്ന് Metbeat Weather ലെ നിരീക്ഷകർ പറയുന്നു.

ഉച്ചയ്ക്ക് ശേഷം കിഴക്കൻ മേഖലയിൽ ഇടിയോടെ മഴക്കാണ് സാധ്യത. കിഴക്കൻ കാറ്റ് ന്യൂമർദത്തെ തുടർന്ന് ശക്തിപ്പെട്ടതും കിഴക്കൻ കാറ്റ് മേഖലയിൽ ന്യൂനമർദ പാത്തി (Trough ) രൂപപ്പെട്ടതുമാണ് മഴ സാധ്യത വർധിപ്പിക്കുന്നത്. തീരദേശങ്ങളിൽ ഉൾപ്പെടെ മഴ ലഭിച്ചേക്കും. ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദ്ദത്തോടൊപ്പം അറബിക്കടലിലും ശ്രീലങ്കക്ക് സമീപവും രണ്ട് ചക്രവാത ചുഴികൾ (cyclonic circulation)
നിലനിൽക്കുന്നു.

ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂനമർദം ഇന്നലെ രാത്രിയോടെ തീവ്ര ന്യൂനമർദമായിട്ടുണ്ട്. ഇക്കാര്യം ഇന്നലെ metbeatnews.com സൂചിപ്പിച്ചിരുന്നു. ശനിയാഴ്ചയോടെ ഈ സിസ്റ്റം മിഗ്ജോം ചുഴലിക്കാറ്റ് (cyclone michaung) ആകാൻ സാധ്യത കൂടുതലാണ്. തുടർന്ന് ദക്ഷിണേന്ത്യൻ തീരം ലക്ഷ്യമാക്കി നീങ്ങും.

ചില കാലാവസ്ഥാ മോഡലുകൾ തമിഴ്നാട്ടിൽ കരകയറുമെന്ന് പ്രവചിക്കുന്നുണ്ടെങ്കിലും ദിശ മാറി ബംഗാളിലേക്ക് പോകാനുള്ള സാധ്യതയും ഉണ്ട് . പ്രവചിക്കുന്നുണ്ടെങ്കിലും ദിശ മാറി ബംഗാളിലേക്ക് പോകാനുള്ള സാധ്യതയും ഉണ്ട് .

ഇന്നത്തെ മഴ സാധ്യത പ്രദേശങ്ങൾ

പത്തനംതിട്ട കിഴക്കൻ മലയോര മേഖല, കറുകച്ചാൽ, ഈരാറ്റുപേട്ട, ചെങ്ങന്നൂർ, പുനലൂർ, മണ്ണാർക്കാട്, കോങ്ങാട്, പാലക്കാട്, ഒലവക്കോട്, കൊടുവായൂർ, ആലത്തൂർ, കോട്ടായി, പാതിരിപാല, കൊടുവായൂർ, കേരളശേരി, കല്ലടിക്കോട്, പഴയന്നൂർ, എളനാട്, പട്ടിക്കാട്, പെരിന്തൽമണ്ണ, നാട്ടുകാൽ, അലനല്ലൂർ, കരിമ്പുഴ , മേലാറ്റൂർ, തുവ്വൂർ, അമ്പലപ്പാറ, മുക്കം, താമരശ്ശേരി എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും വൈകിട്ടും രാത്രിയും ഇടിയോടെ ശക്തമായ മഴ സാധ്യതയെന്ന് സ്വകാര്യ കാലാവസ്ഥ സ്ഥാപനമായ Metbeat Weather പറയുന്നു.

പ്രാദേശിക കാലാവസ്ഥ അപ്ഡേഷനുകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ Follow ചെയ്യുക. ടെലഗ്രാം ഗ്രൂപ്പിലും ജോയിൻ ചെയ്യാം. കാലാവസ്ഥ വിവരങ്ങൾ അറിയാൻ metbeatnews.com പതിവായി സന്ദർശിക്കുക.

© Metbeat News

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment