kerala weather 03/02/24: കേരളത്തില്‍ ഈ പ്രദേശങ്ങളില്‍ ഇന്ന് രാത്രി വൈകി മഴ സാധ്യത
കേരളത്തില്‍ ഈ പ്രദേശങ്ങളില്‍ ഇന്ന് രാത്രി വൈകി മഴ സാധ്യത. കേരളത്തിലും ലക്ഷദ്വീപിലും ഇന്നു രാത്രി വൈകിയും നാളെ പുലര്‍ച്ചെയുമായി ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴ സാധ്യത. തെക്കന്‍ ജില്ലകളിലും മധ്യജില്ലകളിലും ഈ ജില്ലകളുടെ തീരദേശത്തുമാണ് മഴ പ്രതീക്ഷിക്കേണ്ടത്. വ്യാപകമായി മഴ ലഭിക്കില്ല. ഇടത്തരം മഴയോ ചാറ്റല്‍ മഴയോ ആണ് പ്രതീക്ഷിക്കേണ്ടതെന്നും മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകര്‍ പറയുന്നു. ലക്ഷദ്വീപില്‍ ഒറ്റപ്പെട്ട ശക്തമായ മഴയോ ഇടത്തരം മഴയോ ഉണ്ടാകാനാണ് സാധ്യത.

കോഴിക്കോട്- വയനാട് ജില്ലകളുടെ അതിര്‍ത്തികള്‍, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് മഴ സാധ്യതാ പ്രദേശങ്ങള്‍.
എറണാകുളം ജില്ലയിലെ അരൂക്കുറ്റി, കോട്ടയം, വൈക്കം, ആലപ്പുഴ ആര്‍ത്തുങ്കല്‍, അമ്പലപ്പുഴ, തിരുവല്ല, കറുകച്ചാല്‍, മട്ടന്നൂര്‍കര, ഏറ്റുമാനൂര്‍, മാവേലിക്കര, റാന്നി, കാഞ്ഞിരപ്പള്ളി, ളാഹ, അടൂര്‍, കരുനാഗപ്പള്ളി, കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളിലാണ് മഴ സാധ്യത.
കോഴിക്കോട് ജില്ലയിലെ ഇടനാട് പ്രദേശത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷം ഭാഗികമായി മേഘാവൃതമാകും. വൈകിട്ട് ചക്കിട്ടപാറ, ഈങ്ങാപുഴ, അടിവാരം, ലക്കിടി, മുക്കം, കല്‍പറ്റ എന്നിവിടങ്ങളിലും നേരിയ തോതില്‍ മഴ സാധ്യത. കണ്ണൂര്‍ ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയായ നടുവില്‍, തെയ്യേനി, വെല്ലാട് എന്നിവിടങ്ങളിലും ചാറ്റല്‍ മഴ പ്രതീക്ഷിക്കണം. ഇടുക്കി ജില്ലയിലെ എടമലക്കുടി, മൂന്നാര്‍, മറയൂര്‍ ഉച്ചയ്്ക്ക് ശേഷം മേഘാവൃതം. രാത്രി ചാറ്റല്‍ മഴ സാധ്യത.
Thanks for sharing. I read many of your blog posts, cool, your blog is very good.