kerala weather (01/08/24): മഴ കുറയും, വിവിധ പ്രദേശങ്ങളിൽ വെയിൽ തെളിയും

kerala weather (01/08/24): മഴ കുറയും, വിവിധ പ്രദേശങ്ങളിൽ വെയിൽ തെളിയും

kerala weather (01/08/24): കേരളത്തിൽ ഏതാനും ദിവസങ്ങളായി തുടർന്ന കനത്ത മഴക്ക് ഇന്ന് മുതൽ ശമനം. വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടവേളയോടു കൂടിയുള്ള മഴ തുടരുമെങ്കിലും ഭീതിദമായ സാഹചര്യമില്ല. ഇന്ന് വിവിധ പ്രദേശങ്ങളിൽ വെയിൽ ഉദിക്കും.

ഇന്നലെ മുതൽ മഴക്ക് ദീർഘമായ ഇടവേളകൾ ലഭിക്കുമെന്ന് മെറ്റ്ബീറ്റ് വെതർ അറിയിച്ചിരുന്നു. ഇന്നുമുതൽ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും (IMD) സ്ഥിരീകരിക്കുന്നുണ്ട്. ഓറഞ്ച്, റെഡ് അലർട്ടുകൾ പിൻവലിച്ച് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് കാലാവസ്ഥ വകുപ്പ് നൽകി.

കേരളത്തിൽ ശക്തമായ മഴ തുടരാൻ ഉള്ള സാഹചര്യം ഇല്ലെന്നാണ് Metbeat Weather ൻ്റെ നിരീക്ഷകർ കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞത്. വയനാട്ടിലെ മുണ്ടക്കൈയിലെ ഉരുൾപൊട്ടലിനു ശേഷം കേരളത്തിൽ തീവ്രമഴ ഉണ്ടാകില്ലെന്ന് ആയിരുന്നു ഞങ്ങളുടെ നിരീക്ഷകർ അറിയിച്ചത്.

മുണ്ടക്കൈയിലെ ഉരുൾപൊട്ടലിന് തലേന്ന് രാത്രി മുണ്ടക്കൈ, 2019 ൽ ഉരുൾപൊട്ടലുണ്ടായ പുത്തുമല മേഖലകളിൽ അതിശക്തമായ മഴ രാവിലെ വരെ തുടരുമെന്നും അവിടെ ജാഗ്രത വേണം എന്നും metbeatnews.com റിപ്പോർട്ട് ചെയ്തിരുന്നു.

ഇതിൻ്റെ ഉൾപ്പെടെ അടിസ്ഥാനത്തിൽ നിരവധി പേരെ ആ ഭാഗങ്ങളിൽ നിന്ന് ഒഴിപ്പിച്ചതാണ് ദുരന്ത വ്യാപ്തി കുറച്ചത്. ഈ റിപ്പോർട്ടിൽ പിറ്റേന്ന് രാവിലെ മുതൽ മഴ കുറയുമെന്നും തുടർന്ന് തീവ്രമഴക്ക് സാധ്യതയില്ലെന്നും വ്യക്തമാക്കിയിരുന്നു.

കേരളതീരം മുതൽ ഗുജറാത്ത് വരെ തുടരുന്ന ന്യൂനമർദ്ദ പാത്തി ( off shore trough) മാത്രമാണ് ഇപ്പോൾ മഴക്ക് അനുകൂലമായ അന്തരീക്ഷസ്ഥിതി.

കേരളതീരത്ത് ഇന്നലെ മുതൽ കാറ്റിന്റെ ദിശയിലും വേഗതയിലും മാറ്റമുണ്ട്. അന്തരീക്ഷത്തിലെ താഴ്ന്ന ഉയരത്തിലുള്ള കാറ്റും (low level wind) ഉയർന്ന ഉയരത്തിലുള്ള കാറ്റും (upper level wind) ശക്തമായ മഴക്ക് അനുകൂലമായിരുന്നില്ല.

സമുദ്രോപരിതലത്തിൽ (mean sea level) നിന്ന് മൂന്നര കിലോമീറ്റർ ഉയരത്തിൽ വരെ കാറ്റ് ദുർബലമായിരുന്നു. അതിനു മുകളിലേക്ക് അഞ്ചര കിലോമീറ്റർ വരെയുള്ള കാറ്റാണ് (mid level wind) അല്പമെങ്കിലും ശക്തിയായി തുടർന്നത്. ഇത് മൂലമാണ് ഇന്നലെ രാത്രി പലയിടത്തും മഴ ലഭിച്ചത്.

Imd Kochi Radar 01/08/24 8 am

എന്നാൽ ഇന്ന് കാറ്റ് കൂടുതൽ ദുർബലമായതായാണ് വിവരങ്ങളിൽ നിന്നും മനസ്സിലാക്കാൻ ആകുന്നതെന്ന് ഞങ്ങളുടെ വെതർമാൻ പറഞ്ഞു.
ഇന്നലെ കടലിൽ വലിയതോതിൽ മേഖല രൂപീകരണം ഉണ്ടായിരുന്നു. എന്നാൽ അവ കര കയറാതിരുന്നത് കാറ്റ് പ്രതികൂലമായതുകൊണ്ടാണ്.

ഇന്ന് തെക്കൻ ജില്ലകളിൽ ഉൾപ്പെടെ വെയിൽ തെളിയും. വടക്കൻ ജില്ലകളിൽ മലപ്പുറം കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ ഇടവിട്ട വെയിൽ ഉണ്ടാകും. വയനാട് ജില്ലയിലും കണ്ണൂർ ജില്ലയിലും മൂടിക്കെട്ടലും ഇടക്ക് നേരിയ വെയിലും പ്രതീക്ഷിക്കാം.

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Pag

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment