70 മണിക്കൂറിൽ 70 അടി പാലം. അതിവേഗ നിർമാണം. ദുരന്തകാലത്തെ രക്ഷകൻ. എന്താണ് ബെയ്‌ലി പാലം

70 മണിക്കൂറിൽ 70 അടി പാലം. അതിവേഗ നിർമാണം. ദുരന്തകാലത്തെ രക്ഷകൻ. എന്താണ് ബെയ്‌ലി പാലം

ടി. സഞ്ജുന

ചൂരൽമലയിൽനിന്നു പൊട്ടിയ ഉരുൾ മുണ്ടക്കൈ ഗ്രാമത്തെയൊന്നാകെ തകർത്തെറിഞ്ഞു. രക്ഷാപ്രവർത്തകർക്കു പോലും എത്തിപ്പെടാൻ പറ്റാത്ത വിധത്തിൽ ഗ്രാമം മാഞ്ഞു. ചൂരൽമലയിൽനിന്നു മുണ്ടക്കൈയിലേക്കുള്ള ഏക പാലവും ഒലിച്ചുപോയി. ഈ പാലമായിരുന്നു ഇവിടേക്കുള്ള ഏക ആശ്രയം.

രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാൻ സൈന്യം താൽക്കാലിക പാലം കെട്ടാനൊരുങ്ങുകയാണ്. ചൂരൽമലയിൽനിന്നും നിർമിക്കുന്ന പാലത്തിന്റെ നിർമാണം ഓഗസ്റ്റ് ഒന്നിനു വൈകുന്നേരത്തോടെ പൂർത്തിയാകുമെന്നാണ് സൈന്യം പറയുന്നത്. 190 അടി നീളത്തിലാണ് പാലം ഇവിടെ നിർമിക്കുന്നത്. നീളം കൂടുതലായതിനാൽ പുഴയ്ക്ക് മധ്യത്തിൽ തൂൺ സ്ഥാപിച്ചാണ് പാലം നിർമിക്കുന്നത്. 24 ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള പാലത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ മുണ്ടക്കൈയിലേക്ക് ഭാരമേറിയ യന്ത്രസാമഗ്രികൾവരെ സൈന്യത്തിന് എത്തിക്കാനാവും.

എടുത്തുമാറ്റാവുന്നതും എവിടേക്കും എത്തിക്കാവുന്നതുമായ പാലമാണ് ബെയ്‌ലി പാലം. നല്ല ഉറപ്പുമുണ്ടാകും. പാലത്തിലൂടെ വാഹനങ്ങൾക്ക് യഥേഷ്ടം കടന്നുപോകാം. ദുരന്തമേഖലകളിൽ താൽക്കാലിക പാലം നിർമ്മിക്കേണ്ടിവരുമ്പോൾ സൈന്യത്തിന്റെ തുരുപ്പുചീട്ടാണിത്.

ബ്രിട്ടീഷുകാരാണ് ബെയ്‌ലിപാലത്തിന്റെ സൃഷ്ടാക്കൾ. രണ്ടാം ലോകമഹായുദ്ധകാലത്ത് 1940-1941 ൽ സൈനിക ഉപയോഗത്തിനായാണ് ബ്രിട്ടിഷുകാർ ഇത് വികസിപ്പിച്ചെടുത്തത്. ബ്രിട്ടീഷ് എൻജിനീയറായ ഡൊണാൾഡ് കൊൾമെൻ ബെയ്‌ലിയാണ് പാലം വികസിപ്പിച്ചെടുത്തത്. ആദ്യത്തെ ബെയ്ലി പാലം നിർമിച്ചത് 237 ഫീൽഡ് കമ്പനിയാണ്. 1942 നവംബർ 26-ന് രാത്രി ടുണീഷ്യയിലെ മെഡ്‌ജെസ് എൽ ബാബിന് സമീപം മെഡ്‌ജെർഡ നദിക്ക് മുകളിലൂടെയായിരുന്നു പാലം.

സൈനിക ആവശ്യങ്ങൾക്കായി ആണ് പാലം നിർമിക്കുന്നതെങ്കിലും മറ്റിടങ്ങളിലും പാലം നിർമിക്കുന്നുണ്ട്. കേരളത്തിൽ ശബരിമലയിലും സൈന്യം ബെയ്‌ലി പാലം നിർമിച്ചിട്ടുണ്ട്. സിക്കിമിന്റെ തലസ്ഥാനമായ ഗാങ്ടോക്കിൽ ദിക്ചു-സങ്ക്ലാങ് റോഡിൽ 72 മണിക്കൂറിനുള്ളിൽ ആർമി എൻജിനീയർമാർ 70 അടി ബെയ്ലി പാലം നിർമിച്ച് റെക്കോർഡിട്ടിട്ടുണ്ട്. 1996 ജൂലൈ 29നു പത്തനംതിട്ട റാന്നിയിൽ പാലം തകർന്നപ്പോഴാണ് കേരളത്തിൽ ആദ്യമായി ബെയ്ലി പാലം നിർമിച്ചത്.

ഒരു ബെയ്ലി പാലത്തിന് പ്രത്യേക ഉപകരണങ്ങളോ കട്ടിയുള്ള ഉപകരണങ്ങളോ ആവശ്യമില്ല എന്ന ഗുണമുണ്ട്. പാലത്തിനാവശ്യമായ മരം, ഉരുക്ക് എന്നീ ഘടകങ്ങൾ ചെറുതും ഭാരം കുറഞ്ഞതുമാണ്. ട്രക്കുകളിൽ കൊണ്ടുപോകാനും ക്രെയിൻ ഉപയോഗിക്കാതെ കൈകൊണ്ട് ഉയർത്താനും കഴിയും. സിവിൽ എൻജിനീയറിങ് നിർമാണ പദ്ധതികളിലും കാൽനടയാത്രക്കാർക്കും വാഹന ഗതാഗതത്തിനും താൽക്കാലിക ക്രോസിംഗുകൾ നൽകുന്നതിനും ബെയ്ലി പാലങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നു.

സാധാരണ പാലങ്ങൾക്കായുള്ള ഘടകങ്ങൾ ഉയർത്താനും സ്ഥലത്തേക്ക് താഴ്ത്താനും ക്രെയിനുകൾ ആവശ്യമാണ്. ബെയ്ലി ഭാഗങ്ങൾ സ്റ്റാൻഡേർഡ് സ്റ്റീൽ അലോയ്കൾ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. നിരവധി വ്യത്യസ്ത ഫാക്ടറികളിൽ നിർമിച്ച ഭാഗങ്ങൾ പരസ്പരം എളുപ്പമായി കൂട്ടിച്ചേർക്കാം എന്നതാണ് മേൻമ.

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Pag

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment