kerala weather 23/09/24: ന്യൂനമർദം ഇന്ന്, കേരളത്തിൽ ഇന്നും നാളെയും വിവിധ പ്രദേശങ്ങളിൽ മഴ സാധ്യത

kerala weather 23/09/24: ന്യൂനമർദം ഇന്ന്, കേരളത്തിൽ ഇന്നും നാളെയും വിവിധ പ്രദേശങ്ങളിൽ മഴ സാധ്യത

ബംഗാൾ ഉൾക്കടലിന്റെ മധ്യ പടിഞ്ഞാറൻ ഭാഗത്തായി ഇന്ന് ന്യൂനമർദ്ദം രൂപപ്പെട്ടേക്കും. ബംഗാൾ ഉൾക്കടലിൽ ഇന്ന് ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കഴിഞ്ഞ വെള്ളിയാഴ്ച Metbeat Weather ഉം ഇന്നലെ കേന്ദ്ര കാലാവസ്ഥ വകുപ്പും അറിയിച്ചിരുന്നു.

ന്യൂനമർദ്ദം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഒറ്റപ്പെട്ട സാധാരണ മഴക്ക് കാരണമാകും. എന്നാൽ മധ്യ ഇന്ത്യയിലും കിഴക്കൻ സംസ്ഥാനങ്ങളിലും ശക്തമായ മഴ നൽകും. കേരളം, തമിഴ്നാട്, കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇടത്തരം മഴക്കോ ഒറ്റപ്പെട്ട ശക്തമായ മഴക്കോ സാധ്യത.

ഈ കാലവർഷ സീസണിലെ അവസാനത്തെ ന്യൂനമർദ്ദം ആകും ഇത്. തെക്കന്‍ ചൈനാ കടലില്‍ നിന്നുള്ള ചുഴലിക്കാറ്റിന്റെ ശേഷിപ്പുകൾ ആണ് ന്യൂനമർദ്ദത്തിന് കാരണമാകുക. ബംഗാൾ ഉൾക്കടലിൽ തുടരുന്ന ചക്രവാത ചുഴിയും സൗലിക് ചുഴലിക്കാറ്റിൻ്റെ ശേഷിപ്പും ചേർന്നാണ് ന്യൂനമർദം ഉണ്ടാക്കുക.

നേരത്തെ യാഗി ചുഴലിക്കാറ്റിന്റെ അവശേഷിപ്പുകളും ബംഗാള്‍ ഉള്‍ക്കടലില്‍ സമാന രീതിയില്‍ ചക്രവാത ചുഴിയുമായി ചേര്‍ന്ന് ശക്തിപ്പെട്ടിരുന്നു. കിഴക്കന്‍ ഇന്ത്യയിലും മധ്യ ഇന്ത്യയിലും കാലവര്‍ഷത്തെ സജീവമാക്കാന്‍ ന്യൂനമര്‍ദം കാരണമാകും.

കേരളത്തിൻ്റെ മധ്യ, തെക്കൻ ജില്ലകളിൽ രാവിലെ മുതൽ ഒറ്റപ്പെട്ട മഴ സാധ്യത. കടലിൽ മേഘങ്ങൾ രൂപപ്പെടുകയും കടലിൽ മഴ ലഭിക്കുകയും ചെയ്യുന്നുണ്ട്. കരയിലും ഇന്ന് ഉച്ചക്ക് ശേഷവും വൈകിട്ടും സാധാരണ രീതിയിൽ മഴ ലഭിക്കും. വടക്കൻ കേരളത്തിലെ കിഴക്കൻ മേഖലകളിലും വൈകിട്ടും രാത്രിയും മഴയുണ്ടാകും.

വടക്കൻ കേരളത്തിൽ തീരദേശത്ത് താരതമ്യേന മഴ കുറവായിരിക്കും. രണ്ടുദിവസം ന്യൂനമർദ്ദത്തിന്റെ ഭാഗമായുള്ള ഇത്തരം മഴ കേരളത്തിൽ പ്രതീക്ഷിക്കാം. എന്നാൽ തീവ്രമഴക്കോ അതിശക്തമായ മഴക്കോ സാധ്യതയില്ല. തുടർച്ചയായി നീണ്ടുനിൽക്കുന്ന മഴയ്ക്കും സാധ്യത കുറവാണ്.

തമിഴ്നാട്ടിലും ഒറ്റപ്പെട്ട മഴ ലഭിക്കും. ഇതുവരെ ലഭിച്ചിരുന്ന ചൂടിന് ആശ്വാസമുണ്ടാകും. തമിഴ്നാട്ടിലെ വടക്കൻ മേഖലകളായ ചെന്നൈ  ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും കർണാടകയുടെ തലസ്ഥാനമായ ബംഗളൂരു മൈസൂർ തുടങ്ങിയ പ്രദേശങ്ങളിലും മഴ സാധ്യതയുണ്ട്.

ഛത്തീസ്ഗഡിലും തെലങ്കാനയിലും ഒഡിഷയിലും ആന്ധ്ര പ്രദേശിലും ശക്തമായതോ അതിശക്തമായതോ ആയ മഴ അടുത്ത 48 മണിക്കൂറിൽ പ്രതീക്ഷിക്കണം.


കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment