Kerala weather :ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ ;കേരള തീരത്ത് കടലാക്രമണത്തിന് സാധ്യത

Kerala weather
കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇന്നും ശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴക്കൊപ്പം ശക്തമായ ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

കേരളത്തിൽ നാല് ജില്ലകളിൽ യെല്ലോ അലർട്ട്

നാല് ജില്ലകൾക്കാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Kerala weather :ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ ;കേരള തീരത്ത് കടലാക്രമണത്തിന് സാധ്യത
Kerala weather :ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ ;കേരള തീരത്ത് കടലാക്രമണത്തിന് സാധ്യത

ഇടുക്കി, മലപ്പുറം, കാസർകോട്, കണ്ണൂർ ജില്ലകൾക്കാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കേരളതീരത്ത് ജാഗ്രത നിർദേശം

കേരള തീരത്ത് ഇന്ന് വൈകിട്ട് 6.30 വരെ, 0.6 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Kerala weather :ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ ;കേരള തീരത്ത് കടലാക്രമണത്തിന് സാധ്യത
Kerala weather :ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ ;കേരള തീരത്ത് കടലാക്രമണത്തിന് സാധ്യത

തെക്കൻ തമിഴ്‌നാട് തീരങ്ങളിലും ഉയർന്ന തിരമാല സാധ്യതയുണ്ട്. രാത്രി 11.30 വരെ തെക്കൻ
തീരങ്ങളിൽ ഉയർന്ന തിരമാലയ്‌ക്ക് സാധ്യതയുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക.

അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം.

Kerala weather :ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ ;കേരള തീരത്ത് കടലാക്രമണത്തിന് സാധ്യത
Kerala weather :ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ ;കേരള തീരത്ത് കടലാക്രമണത്തിന് സാധ്യത

മത്സ്യത്തൊഴിലാളികൾ മൽസ്യബന്ധന യാനങ്ങളും മറ്റും ഹാർബറിൽ സുരക്ഷിതാമായി കെട്ടിയിട്ട് സൂക്ഷിക്കണം. യാനങ്ങൾതമ്മിൽ കഴിവതും അകലം പാലിക്കുക.


There is no ads to display, Please add some
Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment