kerala weather 05/04/25 : കേരളത്തിൽ ഇന്ന് മഴയും മിന്നലും ശക്തമാകും
കേരളത്തിൽ ഇന്നും വേനൽ മഴ (summer rain) ശക്തിപ്പെടും. മഴക്കൊപ്പം ശക്തമായ മിന്നൽ (thunderstorm ) സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. തെക്കൻ ജില്ലകളിൽ ഇന്ന് ഉച്ചയോടെ മഴ തുടങ്ങി. ഇടുക്കിയിലാണ് ആദ്യം മഴ റിപ്പോർട്ട് ചെയ്തത്. നേരത്തെ മഴ ലഭിക്കാത്ത ഇടുക്കിയുടെ കിഴക്കൻ മേഖലകളിലും ഇന്ന് മഴ ലഭിച്ചു.
തുടർന്ന് പത്തനംതിട്ട, കോട്ടയം എറണാകുളം ജില്ലകളിലേക്ക് മഴ വ്യാപിച്ചു. കേരളത്തിൽ മിക്കവാറും എല്ലാ ജില്ലകളിലും ഇന്ന് മഴ ലഭിക്കുമെന്നാണ് Metbeat Weather ൻ്റെ നിരീക്ഷണം. കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് ഇന്ന് ശക്തമായ ഇടിയോട് കൂടെ യായിരിക്കും മഴ ലഭിക്കുക.
തെക്കൻ കേരളത്തിൽ ഇടിമിന്നൽ ശക്തമാകാൻ സാധ്യതയുള്ളതിനാൽ മിന്നൽ ജാഗ്രത പാലിക്കണം. ഇതിനായി ഞങ്ങളുടെ വെബ്സൈറ്റിലെ മിന്നൽ റഡാർ ഉപയോഗിക്കാം.
കണ്ണൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലാണ് ഇന്ന് മഴ കൂടുതൽ ലഭിക്കുക. വടക്കൻ കേരളത്തിൽ കോഴിക്കോട്, വയനാട്, മലപ്പുറം, ജില്ലകളിലും പാലക്കാട്ടും മഴ ലഭിക്കും. മധ്യകേരളത്തിൽ ഇടുക്കി, തൃശ്ശൂർ, എറണാകുളം ജില്ലകളിലും മഴ സജീവമാകും. ഇന്ന് രാവിലെ വടക്കൻ കേരളത്തിൽ മഴ ലഭിച്ചിരുന്നു. കാസർകോട് പുലർച്ചെ 5 സെൻ്റീമീറ്റർ മഴ ലഭിച്ചു. മധൂർ ക്ഷേത്രത്തിൽ വെള്ളം കയറി.

തെക്കൻ ജില്ലകളിലാണ് ഇന്ന് കൂടുതൽ മഴ പ്രതീക്ഷിക്കുന്നത്. മഴ കനക്കാൻ സാധ്യതയുള്ളതിനാൽ കിഴക്കൻ മേഖലയിൽ മലവെള്ളപ്പാച്ചിലും ശ്രദ്ധിക്കണം. വേനൽ മഴ ഏപ്രിൽ ആദ്യവാരം മുതൽ സജീവമാകും എന്നും മലവെള്ളപ്പാച്ചിലിന് സാധ്യതയുണ്ടെന്നും മാർച്ച് 29 ലെ metbeatnews.com ൽ പ്രസിദ്ധീകരിച്ച Metbeat Weather ൻ്റെ കാലാവസ്ഥ അവലോകന റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. മാർച്ച് ആദ്യവാരം തന്നെ മലപ്പുറം, പാലക്കാട് ജില്ലകളിൽ മലവെള്ളപ്പാച്ചിൽ റിപ്പോർട്ട് ചെയ്തു.
കിഴക്കൻ മലയോര മേഖലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലയോര മേഖലയിലെ അരുവികൾ, തോടുകൾ എന്നിവയിൽ ഇറങ്ങുന്നത് സുരക്ഷിതമല്ല. സ്കൂൾ അവധി കാലമായതിനാൽ വിനോദസഞ്ചാരത്തിനും മറ്റും മലയോര മേഖലകളിലേക്ക് പോകുന്നവർ അവിടെയുള്ള പ്രദേശവാസികളായ ആളുകൾ നൽകുന്ന നിർദ്ദേശങ്ങൾ അവഗണിക്കരുത്. പെട്ടെന്നായിരിക്കും കാലാവസ്ഥയിൽ മാറ്റം വരിക. നിങ്ങൾ നിൽക്കുന്ന പ്രദേശത്ത് മഴയില്ലെങ്കിലും കുന്നിൻ മുകളിൽ പെട്ടെന്ന് മഴ പെയ്യുകയും മലവെള്ളപ്പാച്ചിൽ ഉണ്ടാവുകയും ചെയ്യും.
വറ്റിയ അരുവികളിലും തോടുകളിലും ഇറങ്ങുന്നവർ പെട്ടെന്നായിരിക്കും മലവെള്ളപ്പാച്ചിലിൽ അകപ്പെടുക. അതിനാൽ കാലാവസ്ഥ മുന്നറിയിപ്പ് മനസ്സിലാക്കി വേണം ഇത്തരം പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യാൻ. തെക്കൻ കേരളത്തിലും മധ്യ ജില്ലകളിലും ശക്തമായ ഇടിമിന്നൽ സാധ്യതയുള്ളതിനാൽ മിന്നൽ ജാഗ്രത മുന്നറിയിപ്പും പാലിക്കണം.

കേരളത്തിൽ മഴക്ക് ഒന്നിലേറെ കാലാവസ്ഥ ഘടകങ്ങൾ അനുകൂലമായതിനാൽ അടുത്ത ദിവസങ്ങളിലും മഴ തുടരും. മൾട്ടിപ്പിൾ വെതർ സിസ്റ്റത്തെ കുറിച്ച് കഴിഞ്ഞ ദിവസത്തെ ഈ വെബ്സൈറ്റിലെ റിപ്പോർട്ടിൽ വിശദീകരിച്ചിരുന്നു. ഈ സാഹചര്യങ്ങളാണ് കേരളത്തിൽ വേനൽമഴ ശക്തിപ്പെടുത്തുന്നത്. കൂടുതൽ ലൈവ് വിവരങ്ങൾക്ക് ഞങ്ങളുടെ താഴെക്കൊടുത്ത ഫേസ്ബുക്ക് പേജുകൾ Like ചെയ്ത് ഫോളോ ചെയ്യുക. വാട്സ്ആപ്പ് ഗ്രൂപ്പിലും ടെലഗ്രാം ഗ്രൂപ്പിലും ജോയിൻ ചെയ്യാം.