kerala weather forecast 21/11/23 : നാളെ മുതൽ വീണ്ടും മഴ സാധ്യത
കേരളത്തിൽ ഇന്നലത്തെപ്പോലെ ഇന്ന് മഴ പൊതുവെ കുറയുമെങ്കിലും നാളെ (22/11/23) മുതൽ വീണ്ടും മഴക്ക് സാധ്യത. ആഗോള മഴ പാത്തിയായ മാഡൻ ജൂലിയൻ ഓസിലേഷൻ (MJO) അറബി കടലിലേക്ക് എത്തുകയാണ്. ഇന്നു രാത്രിയിലും ചിലയിടങ്ങളിൽ മഴ ലഭിക്കുമെന്ന് Metbeat Weather പറഞ്ഞു. കേരളത്തിലെയും തമിഴ്നാട്ടിലെയും വടക്കൻ, മധ്യ ജില്ലകളിലും മഴ ലഭിക്കും. തൃശൂർ, പാലക്കാട്, മലപ്പുറം, ഈറോഡ്, സേലം, കോയമ്പത്തൂർ, തിരുപ്പൂർ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും.
കഴിഞ്ഞദിവസം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അന്തരീക്ഷ ചുഴി (upper air circulation) കന്യാകുമാരി (comorin) കടലിനു സമീപം നിലകൊള്ളുന്നു. ഇതിൽ നിന്ന് ഒരു ട്രഫ് trough ( ന്യൂനമർദ പാത്തി ) രൂപം കൊണ്ടിരിക്കുന്നു. ശ്രീലങ്ക മുതൽ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലേക്കാണ് ന്യൂനമർദ്ദ പാത്തി നീളുന്നത്.
കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇന്നും നാളെയും മഴ കുറഞ്ഞു നിൽക്കാനാണ് സാധ്യതയെന്ന് ഞങ്ങളുടെ (Metbeat Weather) നിരീക്ഷകർ പറയുന്നു.
നാളെ (22/11/23) മുതൽ വീണ്ടും മഴ സാധ്യത
ഇന്ന് മഴ കുറഞ്ഞു നിൽക്കുമെങ്കിലും നാളെ മഴ വീണ്ടും ശക്തിപ്പെട്ടേക്കും. MJO (ഫേസ് 2 ൽ) ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്നോ നാളെയോ എത്തും.
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും മേഖല രൂപീകരണം സജീവമാക്കും. അടുത്തയാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുകയും ചുഴലിക്കാറ്റ് വരെ ആകാനുള്ള ശക്തി സംഭരിക്കുകയും ചെയ്യും. ഈ സമയം എം.ജെ.ഒ ബംഗാൾ ഉൾക്കടലിൽ ആയിരിക്കും.
Sabarimala weather forecast for today 21/11/23
പമ്പ, ശബരിമല മേഖലയിൽ ഇന്ന് മേഘാവൃതമാകും ഉച്ചയ്ക് ശേഷവും രാത്രിയും നേരിയ മഴ സാധ്യത. നാളെ (22/11/23) ന് ഉച്ചയ്ക്ക് ശേഷം ഇടിയോടെ ശക്തമായ മഴ സാധ്യത.