kerala weather 23/11/23 : ഇന്നും മഴ തുടരും ഈ പ്രദേശങ്ങളിൽ
കേരളത്തിൽ ഇന്നും (23/11/23) വിവിധ പ്രദേശങ്ങളിൽ മഴ തുടരും . തെക്കൻ തമിഴ്നാടിന് മുകളിൽ കേരളത്തോട് ചേർന്ന് ചക്രവാത ചുഴി നില നിൽക്കുന്നു. ഇതിന്റെ സ്വാധീനം മൂലമാണ് ഇന്നലെ പത്തനംതിട്ട ഉൾപ്പെടെയുള്ള ജില്ലകളിൽ തീവ്ര മഴ ലഭിച്ചത്.
പത്തനംതിട്ട ഉൾപ്പെടെയുള്ള ജില്ലകളിൽ അതിശക്തമായ മഴ സാധ്യത ഇന്നലെ രാവിലെ metbeatnews.com ൽ നൽകിയ റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകിയിരുന്നു. മഴ ഇന്നും കേരളത്തിൽ തുടരുമെങ്കിലും ഇന്നലത്തെ അപേക്ഷിച്ച് താരതമ്യേന കുറവായിരിക്കും.
ഇന്ന് (വ്യാഴം) പുലർച്ചെ വരെ മഴ തുടരും എന്നായിരുന്നു ഇന്നലെ രാത്രി നൽകിയ അപ്ഡേറ്റിൽ പറഞ്ഞിരുന്നത്. എന്നാൽ രാവിലെയും വടക്കൻ കേരളത്തിൽ മഴ തുടർന്നു. സൂര്യൻ ഉദിക്കുന്നതോടെ വടക്കൻ ജില്ലകളിലും മഴയുടെ ശക്തി കുറയും. പിന്നീട് ഉച്ചയ്ക്ക് ശേഷം ഇടിയോടെ മഴ സാധ്യത ഉണ്ട്. കേരളത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ മഴ മറ്റു ജില്ലകളെ അപേക്ഷിച്ച് ഇന്നലെ കുറവായിരിക്കും എന്നാണ് ഇന്നലെ രാവിലത്തെ forecast ൽ പറഞ്ഞിരുന്നത്. ഇന്ന് (വ്യാഴം) രാവിലെ വരെ ഈ ജില്ലകളിലാണ് മഴ കുറവ് ലഭിച്ചത്.
ഉപഗ്രഹ നിരീക്ഷണത്തിൽ
23/11/23 രാവിലത്തെ ഉപഗ്രഹ ചിത്രത്തിൽ കണ്ണൂർ, കാസർകോട്, കോഴിക്കോട് തീരത്ത് ശക്തമായ മേഘ സാന്നിധ്യം ഉണ്ട്. ഇത് ഉച്ചയ്ക്ക് ശേഷം മഴ നൽകിയേക്കും. കടലിൽ ശക്തമായ മഴ തുടരും.
ഇന്ന് മഴ സാധ്യത പ്രദേശങ്ങൾ
ഉടുമ്പൻചോല , മൂന്നാർ, ബോഡി നായ്ക്കനൂർ, പൈനാവ്, തൃശൂർ, പട്ടിക്കാട്, താളൂർ, മലപ്പുറം, വളാഞ്ചേരി, വെട്ടിച്ചിറ, കൊളത്തൂർ തുടങ്ങിയ പ്രദേശങ്ങളിൽ ശക്തമായ മഴ സാധ്യത.