kerala weather 21/08/24: ഇന്ന് പരക്കെ മഴ സാധ്യത, വൈകിട്ട് മഴ കനക്കും

kerala weather 21/08/24: ഇന്ന് പരക്കെ മഴ സാധ്യത, വൈകിട്ട് മഴ കനക്കും

കേരളത്തിൽ വിവിധ പ്രദേശങ്ങളിൽ ഇന്ന് പരക്കെ മഴ ശക്തിപ്പെടും. പുലർച്ചെ മുതൽ അറബി കടലിലും മധ്യ, തെക്കൻ കേരളത്തിലും മഴ ലഭിക്കുമെന്ന് ഞങ്ങളുടെ നിരീക്ഷകർ പറയുന്നു. മഴക്കൊപ്പം ശക്തമായ കാറ്റും ഉണ്ടാകും. അതിനാൽ മരങ്ങൾക്ക് താഴെ വാഹനങ്ങൾ പാർക്ക് ചെയ്ത് ഉറങ്ങുകയോ മറ്റോ ചെയ്യുന്നത് സുരക്ഷിതമല്ല.

കടലൽ മഴ പെയ്യുന്നു, 21/08/24 രാവിലെ 5 am നുള്ള റഡാർ ദൃശ്യം

കേരള തീരത്ത് തുടരുന്ന ന്യൂനമർദ പാത്തി (Trough), ചക്രവാത ചുഴികൾ (cyclonic circulations) എന്നിവയാണ് മഴക്ക് കാരണം. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള തീരദേശപ്രദേശങ്ങളിൽ ഉൾപ്പെടെ ഇന്നലെ രാത്രി മുതൽ മഴ ലഭിച്ചു തുടങ്ങും.

വളരെ ശക്തിപ്പെടാൻ സാധ്യതയുള്ളതിനാൽ ഇന്ന് 6 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ജില്ലകളിൽ എല്ലാം മഞ്ഞ അലർട്ടുമാണ്.

കാറ്റിൻ്റെ ചുഴി തെക്കൻ കേരളത്തിൽ

പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് അതിശക്തമായ മഴ സാധ്യതയെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. മറ്റുള്ള എല്ലാ ജില്ലകളിലും മഞ്ഞ അലർട്ടും നിലനിൽക്കുന്നു.

ഇന്നലെ തെക്കു കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും  മുകളിലായാണ് ചക്രവാതച്ചുഴി രൂപപ്പെട്ടത്. വടക്കൻ തമിഴ്‌നാടിനും തെക്കൻ ആന്ധ്രാ പ്രദേശിനും മുകളിലായി മറ്റൊരു  ചക്രവാതച്ചുഴിയും നിലനിൽക്കുന്നു.

മധ്യ കിഴക്കൻ അറബിക്കടൽ  മുതൽ മാലദ്വീപ് വരെ 0 .9 കിലോമീറ്റർ  ഉയരത്തിലായി ന്യുനമർദ്ദ പാത്തിയും  സ്ഥിതിചെയ്യുന്നുണ്ട്. ഇതേ തുടർന്ന് കേരളത്തിൽ കിഴക്കൻ മേഖലയിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം ഇടിയോടെ മഴക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ആഗസ്റ്റ് 20 , 21   തീയതികളി അതിശക്തമായ/ശക്തമായ  മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും അറിയിച്ചു.

കേരളത്തിൻ്റെ  മലയോര പ്രദേശങ്ങളിൽ ഇന്ന് ഇടിയോടുകൂടി അതിശക്തമായ മഴയോ തീവ്രമഴക്കോ സാധ്യതയുണ്ടെന്ന് സ്വകാര്യ കാലാവസ്ഥ നിരീക്ഷകരായ Metbeat Weather പറഞ്ഞു. ഉച്ചക്ക് ശേഷമാണ് മഴ കനക്കുക. രാവിലെ തീരദേശങ്ങളിൽ ഇടിയില്ലാതെ മഴയുണ്ടാകും. അറബിക്കടലിലും മഴ കനക്കും. മിന്നലും കാറ്റും ഉണ്ടാവും.

അതിനാൽ ഇന്നും കിഴക്കുൻ പ്രദേശങ്ങളിലേക്കുള്ള യാത്രയിൽ ജാഗ്രത വേണം. മലവെള്ളപ്പാച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ മലയോരങ്ങളിൽ നിന്ന് ഉത്ഭവിക്കുന്ന പുഴകളിലും നദികളിലും കുളിക്കുന്നതും മറ്റു വിനോദ സഞ്ചാര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും സുരക്ഷിതമല്ല.

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment