മഴയില്‍ മുങ്ങി ഡല്‍ഹി; ഇന്‍കംടാക്‌സ് ഓഫിസില്‍ വെള്ളംകയറി

മഴയില്‍ മുങ്ങി ഡല്‍ഹി; ഇന്‍കംടാക്‌സ് ഓഫിസില്‍ വെള്ളംകയറി

ഡല്‍ഹിയില്‍ കനത്ത മഴയില്‍ ജനജീവിതം ദുസ്സഹമായി. റോഡുകളില്‍ വെള്ളം കയറി. മിന്റോ ബ്രിഡ്ജിന്റെ അണ്ടര്‍പാസ്, ഫിറോസ് ഷാ റോഡ്, പട്ടേല്‍ ചൗക്ക് മെട്രോ സ്‌റ്റേഷന്‍, മഹാരാജ് രന്‍ജീത് സിങ് മാര്‍ഗ് എന്നിവിടങ്ങളില്‍ വെള്ളം കയറി.

കനത്ത മഴയില്‍ ഇന്‍കം ടാക്‌സ് ഓഫിസും മുങ്ങി. നഗരത്തില്‍ രാവിലെ മുതല്‍ ഗതാഗത തടസ്സം നേരിടുകയാണ്. മിന്റോ ബ്രിഡ്ജ് അണ്ടര്‍പാസ് വെള്ളക്കെട്ടിനെ തുടര്‍ന്ന് അടച്ചതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. പിന്നീട് വെള്ളം പമ്പ് ചെയ്ത് ഒഴിവാക്കിയ ശേഷം തുറന്നു.

പലയിടത്തും വാഹനങ്ങള്‍ കുടുങ്ങിയത് ഗതാഗതക്കുരുക്ക് ഇരട്ടിയാക്കി. ഡല്‍ഹി പൊലിസ് ഗതാഗത മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. ഔട്ടര്‍ റിങ് റോഡ്, ബെഹ്‌റ എന്‍ക്ലേവ് റൗണ്ട് എബൗട്ട്, പീരഗരി എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് മൂലം ഗതാഗതം തടസ്സപ്പെട്ടു.

After just a few hours of rain this happens in Delhi.

Still AAP never leaves propaganda. https://t.co/JMMq2KuEQv pic.twitter.com/uS2mblFAVf— Sunanda Roy ?? (@SaffronSunanda) August 20, 2024

ന്യൂ റോഹ്തക് റോഡില്‍ വെള്ളക്കെട്ട് കാരണം ആനന്ദ് പര്‍വതിലെ ഇരു ദിശകളിലേക്കുമുള്ള ഗതാഗതം തടസ്സപ്പെട്ടു. റോഹ്തക് റോഡില്‍ നംഗ്ലോയി മുതല്‍ തിക്രി അതിര്‍ത്തി വരെയും തിരിച്ചും റോഡിലെ കുഴികളും വെള്ളക്കെട്ടും കാരണം ഗതാഗതം തടസ്സപ്പെട്ടു.

മുണ്ട്കയിലെ വെള്ളക്കെട്ട് മൂലം ഇതര റൂട്ടുകള്‍ ഉപയോഗിക്കാന്‍ പൊലിസ് നിര്‍ദേശിച്ചു. വടക്കന്‍ ഡല്‍ഹിയിലെ ശാസ്ത്രി നഗര്‍ പ്രദേശത്തും ഗതാഗതം മന്ദഗതിയിലായിരുന്നു.

ഓള്‍ഡ് പോലീസ് ഹെഡ് ക്വാര്‍ട്ടര്‍ എക്‌സിറ്റ് ഗേറ്റ് മുതല്‍ ഐപി മേല്‍പ്പാലം വരെയുള്ള ഐ.പി മാര്‍ഗില്‍ (ഇന്ദ്രപ്രസ്ഥ മാര്‍ഗ്) വെള്ളം കയറിയതിനാല്‍ ഗതാഗതം തടസ്സപ്പെട്ടു.

‘ഐ.ടി.ഒ യമുന പാലത്തില്‍ വാഹനത്തിരക്ക് വളരെ കൂടുതലായിരുന്നു, പഴയ പോലീസ് ആസ്ഥാനത്തിന് പുറത്തുള്ള റോഡില്‍ വെള്ളം കയറിയിരുന്നു. ഞാന്‍ സെന്‍ട്രല്‍ ഡല്‍ഹിയിലെ എന്റെ ഓഫീസിലേക്ക് പോകുകയായിരുന്നു, മണിക്കൂറുകള്‍ കഴിഞ്ഞാണ് ഓഫിസിലെത്താനായത്’ ലക്ഷ്മി നഗര്‍ നിവാസിയായ വീരേന്ദര്‍ സിംഗ് പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment