kerala weather 16/01/24: ചാറ്റൽ മഴ, മൂടൽമഞ്ഞ് സാധ്യത
കേരളത്തിൽ ഇന്നും വരണ്ട കാലാവസ്ഥ തുടരുമെങ്കിലും വൈകിട്ടും നാളെയുമായി ചില പ്രദേശങ്ങളിൽ നേരിയ തോതിൽ ചാറ്റൽ മഴ, മൂടൽമഞ്ഞ് സാധ്യത. പകൽ താപനില കൂടും. രാത്രിയിൽ ഇന്നും നാളെയും തണുപ്പ് കുറയുമെന്നും Metbeat Weather പറയുന്നു.
ചാറ്റൽ മഴ
ഇന്ന് രാത്രി എറണാകുളം മുതൽ തിരൂര് വരെയുള്ള തീരദേശങ്ങളിലും തൃശൂർ ജില്ലയിലും വടക്കൻ കേരളത്തിലെ ചില പ്രദേശങ്ങളിലുമാണ് (പാലക്കാട്, കണ്ണൂർ, കോഴിക്കോട് ജില്ലയിലെ ഒന്നോ രണ്ടോ പ്രദേശം) ചാറ്റൽ മഴ സാധ്യത. മറ്റിടങ്ങളിൽ വരണ്ട കാലാവസ്ഥ അനുഭവപ്പെടും. വടക്കൻ കേരളത്തിന്റെ തീരപ്രദേശങ്ങളിൽ കടലിൽ ഒറ്റപ്പെട്ട ചാറ്റൽമഴ ഉണ്ടാകും.
മൂടൽമഞ്ഞ് (fog)
ഇന്ന് രാത്രിയും നാളെ പുലർച്ചെ യും മൂടൽ മഞ്ഞും അനുഭപ്പെടും. വയനാട്, ഇടുക്കി, ജില്ലകളിൽ ആണ് ഇന്ന് രാത്രി വൈകി മൂടൽ മഞ്ഞ് സാധ്യത. പുലർച്ചെ കണ്ണൂർ, എറണാകുളം, പത്തനംതിട്ട ജില്ലകളിലും മൂടൽമഞ്ഞ് അനുഭവപ്പെടും.
മഴ ഒട്ടു നിൽക്കുന്നതോടെ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ താപനില ഉയർന്നു തുടങ്ങി. മിക്കപ്രദേശങ്ങളിലും 35 ഡിഗ്രിയിലാണ്. ഇന്ത്യയിൽ ഇന്നലെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് കേരളത്തിലാണ്. സമതല പ്രദേശങ്ങളിൽ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ ഇത് കേരളത്തിലെ പുനലൂരിലാണ്. 35 ഡിഗ്രിയാണ് ഇവിടെ ചൂട് രേഖപ്പെടുത്തിയത്. ഏറ്റവും കുറഞ്ഞ താപനില പഞ്ചാബിലെ ലുധിയാനയിലാണ്. ഒരു ഡിഗ്രിയാണ് ഇവിടെ രേഖപ്പെടുത്തിയ താപനില.
ഏറ്റവും പുതിയ തൊഴിൽ വിദ്യാഭ്യാസ വാർത്തകൾ ലഭിക്കാൻ ഈ ഗ്രൂപ്പിൽ അംഗമാകാം