കാനഡ വിളിക്കുന്നു; ഏറ്റവും ഡിമാന്റുള്ള മേഖലയിൽ 85 ലക്ഷം വരെ ശമ്പളമുള്ള ജോലികള്‍

കാനഡ വിളിക്കുന്നു; ഏറ്റവും ഡിമാന്റുള്ള മേഖലയിൽ 85 ലക്ഷം വരെ ശമ്പളമുള്ള ജോലികള്‍

വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം വലിയ തോതില്‍ വര്‍ധിക്കുന്ന കാലഘട്ടമാണിത്. തൊഴിൽ തേടി കാനഡയിലേക്ക് പോകാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ഇന്ത്യക്കാർക്ക് മികച്ച അവസരമാണ് വന്നിരിക്കുന്നത്.അതേസമയം മികച്ച ജോലിയും ലക്ഷ്യം വെച്ച് കാനഡയിലേക്ക് പറക്കും മുമ്പ് തൊഴില്‍ സാഹചര്യങ്ങളിണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ വരും നാളുകളിലെ ജോലി സാധ്യതയും, ശമ്പള നിരക്കും കൃത്യമായി പരിഗണിച്ച് കൊണ്ട് മുന്നോട്ട് പോവേണ്ടത് അത്യാവശ്യമാണ്.

ഈ സാഹചര്യത്തില്‍ 2024ലേക്ക് കടക്കുമ്പോള്‍ കാനഡയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ സാധ്യതയുള്ള മേഖല ഏതാണെന്നും, ശരാശരി ശമ്പളം എത്രയെന്നും നമുക്കൊന്ന് പരിശോധിക്കാം.

ടാക്‌സ് മാനേജര്‍
ജോബ് സൈറ്റായ ഇന്‍ഡീഡ് പുറത്തുവിട്ട പട്ടികയില്‍ ഏറ്റവും സാധ്യതയുള്ള ജോലികളില്‍ മുന്‍പന്തിയിലുള്ള മേഖലയാണ് ടാക്‌സ് മാനേജര്‍മാരുടേതാണ്. 139,063 കനേഡിയന്‍ ഡോളറാണ് ടാക്‌സ് മാനേജര്‍മാരുടെ വാര്‍ഷിക വരുമാനം. അതായത് നാട്ടിലെ 85 ലക്ഷത്തോളം രൂപ വരും. മറ്റൊരു ഗുണം റിമോട്ട് വര്‍ക്കും ലഭിക്കുമെന്നതാണ്. ഇന്‍ഡീഡ് അടക്കമുള്ള തൊഴില്‍ സൈറ്റുകളില്‍ വന്ന ജോബ് പോസ്റ്റുകളില്‍ 15 ശതമാനവും റിമാട്ട് വര്‍ക്കുകളായിരുന്നുവെന്ന് പട്ടികയില്‍ പറയുന്നു.

ചൈല്‍ഡ് പ്രൊട്ടക്ഷന്‍ പ്രാക്ടീഷണര്‍
പട്ടികയില്‍ രണ്ടാമതുള്ളത് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ പ്രാക്ടീഷന്‍ ജോലികളാണ്. 45 ലക്ഷത്തോളമാണ് ഇവരുടെ പ്രതിശീര്‍ഷ വരുമാനം. ഈ മേഖലയിലും വര്‍ക്ക് ഫ്രം ഹോം ഓപ്ഷനും ലഭിക്കുമെന്നതാണ് ഏറ്റവും വലിയ ഗുണം.

ഗവേണന്‍സ് മാനേജര്‍ ജോലികള്‍ (97,469 ഡോളര്‍), സീനിയര്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ തസ്തികകള്‍ (110,000), അസോസിയേറ്റ് ഡീന്‍ ജോലികള്‍ (114,281) എന്നിവയാണ് പട്ടികയില്‍ ഇടം നേടിയ ആദ്യ അഞ്ച് ജോലികള്‍.

കാനഡയില്‍ 2024ലെ ഏറ്റവും മികച്ച ജോലികളിലൊന്ന് സ്ട്രക്ച്ചറല്‍ എഞ്ചിനീയറുടേതാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഉയര്‍ന്ന ശമ്പളം മാത്രമല്ല റിമോട്ട് ജോലി സാധ്യതയും ലഭിക്കുന്നുവെന്നതാണ് ജോലിയെ മികച്ചതാക്കുന്ന മറ്റൊരു ഘടകം. 23 ശതമാനം ജോബ് പോസ്റ്റിങ്ങുകളും റിമോട്ട് ജോലികള്‍ വാഗ്ദാനം ചെയ്തുള്ളവയായിരുന്നുവെന്ന് ഇന്‍ഡീഡ് വ്യക്തമാക്കുന്നു.

പട്ടികയില്‍ ഏറ്റവും കൂടുതല്‍ ജോബ് പോസ്റ്റിങ്ങുകള്‍ വന്നത് പ്രൊജക്ട് എഞ്ചിനീയര്‍ തസ്തികയിലേക്കാണ്. പ്രതിവര്‍ഷം 56 ലക്ഷത്തോളമാണ് ഇവര്‍ക്ക് ലഭിക്കുന്ന ശരാശരി വരുമാനം. സീനിയര്‍ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ തസ്തികയില്‍ 81,224 ഡോളര്‍ വരെ വാര്‍ഷിക ശമ്പളം ലഭിക്കും. ഉയര്‍ന്ന ശമ്പളമില്ലെങ്കിലും ലൈബ്രേറിയന്‍ ജോലികള്‍ക്ക് മികച്ച സാധ്യതയുണ്ടെന്നാണ് പട്ടിക വ്യക്തമാക്കുന്നത്. ലൈബ്രേറിയന്‍ ജോലികള്‍ക്ക് 75360 ഡോളര്‍ വരെയാണ് വാര്‍ഷിക ശമ്പളമായി ലഭിക്കുന്നത്. അക്കൗണ്ടിങ് സൂപ്പര്‍വൈസര്‍ ജോലികള്‍ക്കും മികച്ച സാധ്യതയുണ്ട്. 79,594 ഡോളര്‍ വരെയാണ് ഇവര്‍ക്ക് ശമ്പളം (ഏകദേശം 49 ലക്ഷം ഇന്ത്യന്‍ രൂപ).

മറ്റ് ജോലികള്‍ ഇങ്ങനെ,
എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് 66,000 ഡോളര്‍ മുതല്‍ 103,000 ഡോളര്‍ വരെ.

പ്രൊജക്ട് മാനേജര്‍ പ്രതിവര്‍ഷം 94,000 ഡോളര്‍ മുതല്‍ 148,000 ഡോളര്‍ വരെ.

ആപ്ലിക്കേഷന്‍ ആര്‍കിടെക്ട് പ്രതിവര്‍ഷം 110,000 ഡോളര്‍ മുതല്‍ 190,000 ഡോളര്‍ വരെ.

ക്ലൗഡ് ആര്‍കിടെക്റ്റ് പ്രതിവര്‍ഷം 100,000 ഡോളര്‍ മുതല്‍ 165,000 ഡോളര്‍ വരെ.

സെയില്‍സ് എഞ്ചിനീയര്‍, വിതരണം ഓരോ വര്‍ഷവും 80,000 ഡോളര്‍ മുതല്‍ 130,000 ഡോളര്‍ വരെ.

കണ്‍ട്രോളര്‍ പ്രതിവര്‍ഷം 115,000 ഡോളര്‍ മുതല്‍ 190,000 ഡോളര്‍ വരെ.

മില്‍റെറ്റ് 78,000 ഡോളര്‍ മുതല്‍ 102,000 ഡോളര്‍ വരെ.

Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment