kerala weather 05/02/24 : കേരളത്തിൽ ഇന്നത്തെ അന്തരീക്ഷസ്ഥിതി ഇങ്ങനെ
കേരളത്തിൽ ഇന്നലെ നാലു ജില്ലകളിൽ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തി. പാലക്കാട്, പത്തനംതിട്ട , കൊല്ലം, എറണാകുളം ജില്ലകളിൽ ആണ് കൂടുതൽ പകൽ ചൂട് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചിരുന്നത് ഇന്നു മുതൽ വരണ്ട കാലാവസ്ഥയിലേക്ക് മാറും. കേരളത്തിനും ലക്ഷദ്വീപിനും ഇടയിൽ കടലിൽ ഒറ്റപ്പെട്ട മഴ സാധ്യതയുണ്ടായേക്കുമെന്നും Metbeat Weather പറയുന്നു.
കേരളത്തിൽ എല്ലാ ജില്ലകളിലും പകൽ ചൂട് കൂടും. രാവിലെ കിഴക്കൻ മേഖലയിൽ തണുപ്പുണ്ടാകും. കേരള, ലക്ഷദ്വീപ് കടലിൽ മൽസ്യബന്ധനത്തിന് തടസമില്ല. ജമ്മു കശ്മിർ, ഹരിയാന, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ പശ്ചിമവാതം (Western Disturbance) നെ തുടർന്ന് മഴ, ആലിപ്പഴ വർഷം, മഞ്ഞുവീഴ്ച പ്രതീക്ഷിക്കാം.
രാവിലത്തെ ഉപഗ്രഹ ചിത്രങ്ങളിൽ കേരളം മേഘങ്ങൾ ഒഴിഞ്ഞ് തെളിഞ്ഞ കാലാവസ്ഥയാണ്. മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഇതേ കാലാവസ്ഥയാണ് അനുഭവപ്പെടുക. എന്നാൽ കന്യാകുമാരി കടലിനും ഭൂമധ്യരേഖക്കും ഇടയിലായി മേഘകൂട്ടങ്ങൾ കാണാം. ഇവിടെ
മഴ ലഭിച്ചേക്കും. ശ്രീലങ്കയുടെ തെക്കൻ മേഖലയിലും ഒറ്റപ്പെട്ട മഴ ലഭിക്കും. എന്നാൽ ഈ മേഘങ്ങൾ കേരളത്തിലോ മറ്റു ഇന്ത്യൻ തീരങ്ങളിലോ മഴ നൽകാൻ സാധ്യതയില്ല.