റബർ താങ്ങുവില 10 രൂപ കൂട്ടി; വിളപരിപാലനത്തിന് 535.90 കോടി

റബർ താങ്ങുവില 10 രൂപ കൂട്ടി; വിളപരിപാലനത്തിന് 535.90 കോടി

കാർഷിക മേഖലയ്ക്ക് 1698.30 കോടിരൂപ വകയിരുത്തി സംസ്ഥാന ബജറ്റ്. റബർ താങ്ങുവില 10 രൂപമാത്രമാണ് വർധിപ്പിച്ചത്. നേരത്തെ 170 രൂപയായിരുന്നു താങ്ങുവില ഇനി 180 രൂപയാകും. വിളപരിപാലനത്തിന് 535.90 കോടി അനുവദിച്ചു. ഏഴ് നെല്ലുൽപ്പാദക കാർഷിക ആവാസ യൂണിറ്റുകൾക്ക് 93.60 കോടി നൽകും. വിഷരഹിത പച്ചക്കറി വികസനത്തിന് 78.45 കോടി, നാളീകേര കൃഷി വികസനത്തിന് 65 കോടി, ഫലവർഗ്ഗ കൃഷി വികസനത്തിന് 18.92 കോടി, 11. കാർഷികോൽപ്പന്ന വിപണന പദ്ധതിയ്ക്ക് 43.90 കോടിയും അനുവദിച്ചു.

ലോകബാങ്ക് വായ്പ ലഭിക്കുന്നതോടെ കേരള കാലാവസ്ഥ പ്രതിരോധ കാർഷികമൂല്യ ശൃംഖല ആധുനിക വത്കരണം പദ്ധതി പുതുതായി നടപ്പാക്കുമെന്ന് ധനമന്ത്രി അറിയിച്ചു. ചെറുകിട കർഷകർ, കാർഷികാധിഷ്ഠിത സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ, സ്റ്റാർട്ടപ്പുകൾ തുടങ്ങി, കാലാവസ്ഥയ്ക്കിണങ്ങുന്ന കേരളത്തിലെ ഭക്ഷ്യ കാർഷിക മേഖലയുടെ വാണിജ്യവത്കരണം പ്രോത്സാഹിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

വിള ആരോഗ്യപരിപാലന പരിപാടിക്ക് 13 കോടി, ഫാം യന്ത്രവത്കരണത്തിന് 16.95 കോടി, കുട്ടനാട്ടിലെ പെട്ടിയും പറയും സമ്പ്രദായത്തിന് പകരമുള്ള സംവിധാനത്തിന് 36 കോടി, കൃഷി ഉന്നതി യോജനയ്ക്ക് 77 കോടി, വിളവെടുപ്പിന് ശേഷമുള്ള മൂല്യവർധന പരിപാടികൾക്കായി 8 കോടി, കാർഷിക ഉത്പന്നങ്ങളുടെ വിപണനം ഉറപ്പ് വരുത്തുന്നതിന് 43.9 കോടി, കാർഷിക സർവകലാശാലയ്ക്ക് 75 കോടി, മണ്ണ്-ജലസംരക്ഷണ മേഖലയ്ക്ക് 83.99 കോടി, ക്ഷീര വികസനത്തിനായി 180.25 കോടി, മത്സ്യബന്ധമേഖലയ്ക്ക് 227.12 കോടി രൂപയും നീക്കിവച്ചു.

© Metbeat Agro News

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment