കുവൈത്തിൽ സ്വകാര്യ മേഖലയിൽ പ്രവാസികൾക്ക് പാർട്ട് ടൈം ജോലിക്കും അനുമതി

കുവൈത്തിൽ സ്വകാര്യ മേഖലയിൽ പ്രവാസികൾക്ക് പാർട്ട് ടൈം ജോലിക്കും അനുമതി

കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ മേഖലയിലെ പ്രവാസികൾക്ക് വ്യവസ്ഥകളോടെ പാർട്ട്-ടൈം വർക്ക് പെർമിറ്റുകൾ അനുവദിക്കുന്ന നടപടികൾ ആരംഭിച്ചു. 2024 ഫെബ്രുവരി 1 മുതൽ ഇത്തരം പെർമിറ്റുകൾ അനുവദിക്കുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് കുവൈത്ത് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ അറിയിച്ചിട്ടുണ്ട്.

സ്വകാര്യ മേഖലയിലെ പ്രവാസികൾക്ക് വ്യവസ്ഥകളോടെ പാർട്ട്-ടൈം തൊഴിലെടുക്കുന്നതിന് അനുമതി നൽകുന്നത് കുവൈത്തിൽ ഇതാദ്യമായാണ്. കുവൈത്ത് പബ്ലിക് അതോറിറ്റി ഓഫ് മാൻപവറിന് കീഴിലുള്ള സഹേൽ ആപ്പ് സംവിധാനത്തിലൂടെയാണ് ഇത്തരം വർക് പെർമിറ്റുകൾ അനുവദിക്കുന്നത്.

കുവൈത്തിലെ സ്വകാര്യ മേഖലയിലെ പ്രവാസികൾക്ക് വ്യവസ്ഥകളോടെ പാർട്ട്-ടൈം തൊഴിലെടുക്കുന്നതിന് അനുമതി നൽകാൻ തീരുമാനിച്ചതായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ 2023 ഡിസംബർ 28-ന് അറിയിച്ചിരുന്നു.

Metbeat Career News


There is no ads to display, Please add some
Share this post

കേരളത്തിലെ ഏക സ്വകാര്യ കാലാവസ്ഥാ സ്ഥാപനമായ Metbeat Weather എഡിറ്റോറിയല്‍ വിഭാഗമാണിത്. വിദഗ്ധരായ കാലാവസ്ഥാ നിരീക്ഷകരും ജേണലിസ്റ്റുകളും ഉള്‍പ്പെടുന്നവരാണ് ഈ ഡെസ്‌ക്കിലുള്ളത്. 2020 മുതല്‍ പ്രവര്‍ത്തിച്ചുവരുന്നു.

Leave a Comment