kerala weather 05/02/24 : ചൂട് ഇന്നും 4 ഡിഗ്രി വരെ കൂടും; ഒറ്റപ്പെട്ട മഴ സാധ്യതയും

kerala weather 05/02/24 : ചൂട് ഇന്നും 4 ഡിഗ്രി വരെ കൂടും; ഒറ്റപ്പെട്ട മഴ സാധ്യതയും

കേരളത്തിൽ ചൂട്കൂടിയ പകൽ അന്തരീക്ഷം ഇന്നും തുടരാനും ചില ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴ സാധ്യതയും ഉണ്ടെന്ന് Metbeat Weather. സാധാരണയേക്കാൾ രണ്ടു മുതൽ നാലു ഡിഗ്രി വരെ ചൂട് വിവിധ ജില്ലകളിൽ ഇന്നും ഉയരും. ഉയർന്ന താപനിലയെ തുടർന്ന് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് നൽകിയിട്ടുണ്ട്.

ആലപ്പുഴ, കൊല്ലം, കോട്ടയം, തൃശൂർ, പാലക്കാട് & കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറഞ്ഞു.

വേനലിൽ വറ്റിയ ഭാരതപുഴയുടെ ദൃശ്യം – 📸 ശ്രീജിത്ത് പി.കെ

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ഇന്നും നാളെയും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

പകൽ കൂടിയ താപനിലക്കൊപ്പം രാത്രി താപനിലയും ഉയരുകയാണ്. പലയിടങ്ങളിലും രാത്രി താപനില നിലവിൽ 28°c നും 30°c ഇടയിലാണ്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് കാരണമാകും. അതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം, മധ്യ തെക്കൻ കേരളങ്ങളിൽ ഇന്നും നാളെയും നേരിയ മഴ സാധ്യതയുണ്ട്. വടക്കൻ കേരളത്തിൽ ചൂടുള്ള വരണ്ട കാലാവസ്ഥ തുടരും. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഏതാനും പ്രദേശങ്ങളിൽ നിന്ന് മഴ സാധ്യത. കാലാവസ്ഥ പ്രവചന മാതൃകകൾ നൽകുന്ന വിവരം പ്രകാരം കൊല്ലം, തിരുവനന്തപുരം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും ഇന്ന് മഴ സാധ്യതയുണ്ട്.

Photo: Sareejith PK

© Metbeat News

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment