kerala weather : അറബിക്കടലിൽ കേരള തീരത്ത് ന്യൂനമർദ സാധ്യത, മഴ ശക്തമാകും

തെക്കു കിഴക്കൻ അറബിക്കടലിൽ സമുദ്രനിരപ്പിൽ നിന്ന് 5.8 കിലോമീറ്റർ ഉയരത്തിലായി രൂപപ്പെട്ട അന്തരീക്ഷ ചുഴി (upper air circulation - UAC) ആണ് ഞായറാഴ്ച ( Oct-19 ) യോടെ ന്യൂനമർദ്ദം ആകുക.

Weather Desk
1 min mins read

kerala weather : അറബിക്കടലിൽ കേരള തീരത്ത് ന്യൂനമർദ സാധ്യത, മഴ ശക്തമാകും

അറബിക്കടലിൽ ലക്ഷദ്വീപിനും കേരളത്തിനും ഇടയിൽ ന്യൂനമർദ്ദം രൂപപ്പെടും. ഇത് കേരളത്തിൽ ഉടനീളം ശക്തമായ മഴക്ക് കാരണമാകും. തെക്കു കിഴക്കൻ അറബിക്കടലിൽ സമുദ്രനിരപ്പിൽ നിന്ന് 5.8 കിലോമീറ്റർ ഉയരത്തിലായി രൂപപ്പെട്ട അന്തരീക്ഷ ചുഴി (upper air circulation - UAC) ആണ് ഞായറാഴ്ച ( ഒക്ട്ടോബർ - 19 ) യോടെ ന്യൂനമർദ്ദം ആകുക.

തമിഴ്നാട്ടിലും കേരളത്തിലും ശക്തമായ മഴ സാധ്യത

ഇന്നുമുതൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത. നിലവിൽ കന്യാകുമാരി തീരത്ത് കാറ്റിന്റെ ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇത് ഇന്ന് തെക്കൻ തമിഴ്നാട്ടിൽ ശക്തമായ മഴക്ക് കാരണമാകും. തെങ്കാശി, തിരുനെൽവേലി, കന്യാകുമാരി, വിരുദുനഗർ, തൂത്തുകുടി എന്നിവിടങ്ങളിലാണ് ഇടിയോടുകൂടെ ശക്തമായ മഴ ലഭിക്കുക.

കേരളത്തിൽ കോഴിക്കോട് മുതൽ വടക്കോട്ടുള്ള ജില്ലകളിലാണ് ഇന്നും നാളെയും മഴ സാധ്യത. തുടർന്നുള്ള ദിവസങ്ങളിൽ വടക്കൻ കേരളത്തിലെ മറ്റു ജില്ലകളിലും മഴ ലഭിക്കും. 

ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ശക്തമായ മഴ സാധ്യത തുടർന്ന് കേന്ദ്ര കാലാവസ്ഥ ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്ത തെക്കൻ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലും, മധ്യകേരളത്തിലെ തൃശൂർ എറണാകുളം ജില്ലകളിലും
മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 

തെക്കൻ, മധ്യ ജില്ലകളിൽ ഇന്ന് മേഘാവൃതമായ അന്തരീക്ഷവും ഒറ്റപ്പെട്ട മഴയും. വടക്കൻ കേരളത്തിൽ ഭാഗിക മേഘാവ്യതം /വെയിൽ. മാഡൻ ജൂലിയൻ ഓസിലേഷൻ (MJO) ഇന്ന് ഫേസ് രണ്ട് (ഇന്ത്യൻ മഹാ സമുദ്ര) ത്തിൽ എത്താൻ സാധ്യത ഉള്ളതിനാൽ വരും ദിവസങ്ങളിൽ മഴ ശക്തിപ്പെടാനാണ് സാധ്യത.

English Summary: kerala weather 16/10/25 : Low pressure likely in Arabian Sea off Kerala coast, rain likely to intensify.