kerala rain locations 04/11/24: ഇന്നത്തെ മഴ സാധ്യതാ പ്രദേശങ്ങള്‍
ഇന്ന് ഉച്ചയ്ക്ക് ശേഷവും തെക്കന്‍ കേരളത്തില്‍ ഉള്‍പ്പെടെ മഴ സാധ്യത. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മഴ വ്യാപകമാകില്ല. ഇതേകുറിച്ച് രാവിലെ നല്‍കിയ അവലോകന റിപ്പോര്‍ട്ട് കൂടി വായിക്കുക.
ഇന്നത്തെ മഴ സാധ്യതാ പ്രദേശങ്ങള്‍
പെരിങ്ങല്‍കുത്ത്, അങ്കമാലി, മലയാറ്റൂര്‍, കുട്ടമ്പുഴ, ആലുവ, കോതമംഗലം, പള്ളിക്കര, മൂവാറ്റുപുഴ, പിറവം, ഉഴവൂര്‍, എടമലക്കുടി, മുട്ടം, ഏറ്റുമാനൂര്‍, കോട്ടയം, കാഞ്ഞിരപ്പള്ളി, കറുകച്ചാല്‍, മട്ടന്നൂര്‍ക്കര, റാന്നി, തിരുവല്ല, ളാഹ, പമ്പ, പീരമേട്, പത്തനംതിട്ട, അടൂര്‍, ശബരിമല, മാവേലിക്കര എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും ഉച്ചയ്ക്ക് ശേഷം ഇടിയോടെ മഴ സാധ്യതയെന്ന് മെറ്റ്ബീറ്റ് വെതര്‍ പ്രവചനത്തില്‍ പറയുന്നു. ഇതില്‍ റാന്നി, പത്തനംതിട്ട, ളാഹ പ്രദേശങ്ങളില്‍ അതിശക്തമായ മഴക്കും ശക്തമായ മിന്നലിനും സാധ്യത.
തിരുവനന്തപുരം ജില്ലയിലെ വിതുര, നെയ്യാറ്റിന്‍കര, നെടുമങ്ങാട്, പൊന്‍മുടി, കിളിമാനൂര്‍, കൊവിലൂര്‍ തുടങ്ങിയ പ്രദേശങ്ങളിലും പരിസരത്തും ഉച്ചയ്ക്ക് ശേഷം ഇടിയോടെ ഇടത്തരം മഴക്ക് സാധ്യത.
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, മാവേലിക്കര, കായംകുളം, മലപ്പുറം ജില്ലയിലെ തുവ്വൂര്‍, വണ്ടൂര്‍, കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ മുതല്‍ കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് വരെ തീരദേശം, എന്നിവിടങ്ങളില്‍ മിതമായ മഴ സാധ്യത. അറബിക്കടലിലും മഴ ലഭിക്കും. തല്‍സമയ മിന്നലിനെ കുറിച്ച് അറിയാന്‍ താഴെ കൊടുത്ത LIVE LIGHTNING RADAR ഉപയോഗിക്കുക