kerala rain forecast 05/03/25 : ചക്രവാതചുഴി അറബി കടലിലേക്ക് ലക്ഷ്യം വയ്ക്കുന്നു
കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ സാധ്യത നിലനിൽക്കുന്നു. ചിലയിടങ്ങളിൽ പകൽ താപനില സാധാരണയേക്കാൾ 2 ഡിഗ്രി വരെ കൂടുകയും ചിലയിടങ്ങളിൽ കുറയുകയും ചെയ്യും. ഭാഗിക മേഘാവൃതമായ അന്തരീക്ഷമാകുമെന്നും Metbeat Weather ലെ നിരീക്ഷകർ അനുമാനിക്കുന്നു.

ചക്രവാത ചുഴി അറബി കടലിലേക്ക്
ശ്രീലങ്കക്ക് സമീപം ഇന്നലെ രൂപപ്പെട്ട ചക്രവാത ചുഴി (Cyclonic Circulation) പതിയെ കന്യാകുമാരി കടലും അറബിക്കടലും ലക്ഷ്യമാക്കി നീങ്ങുകയാണ്. ഇതേ തുടർന്ന് കിഴക്കൻ കാറ്റ് (Esterlie wind) കേരളത്തിൽ ഉൾപ്പെടെ സജീവമായി തുടരുന്നുണ്ട്. എന്നാൽ തമിഴ്നാട്ടിൽ കഴിഞ്ഞ ദിവസം ലഭിച്ച ഒറ്റപ്പെട്ട മഴ കുറഞ്ഞു തുടങ്ങും. തമിഴ്നാടിൻ്റെ പശ്ചിമ ഘട്ടത്തിലെ ഭാഗങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കാം. ഇത് നദികളിലെ നീരൊഴുക്ക് കൂട്ടും.

ഇന്ന് പുലർച്ചെയുള്ള ഉപഗ്രഹ ചിത്രങ്ങൾ പ്രകാരം കേരളത്തിലെ മുകളിൽ മഴമേഘങ്ങളുടെ സാന്നിധ്യം ഇല്ല, എന്നാൽ തമിഴ്നാടിനും കർണാടകയ്ക്കും മുകളിൽ ചിലയിടങ്ങളിൽ മേഘങ്ങൾ ഉണ്ട്. ഈ മാസം 11 വരെ ഒറ്റപ്പെട്ട നേരിയ മഴ ചിലയിടങ്ങളിൽ ലഭിക്കും. 11 ന് ശേഷം വീണ്ടും പരക്കെ സാധ്യത.
ചിലയിടങ്ങളിൽ ചൂട് കൂടും
അതിനിടെ ചിലയിടങ്ങളിൽ ഇന്ന് ചൂട് കുറയും. കണ്ണൂർ, പലക്കാട്, തെക്കൻ കേരളത്തിലെ കിഴക്കൻ മേഖലകളിൽ താപനില സാധാരണയേക്കാൾ 2 ഡിഗ്രി കൂടും. കഴിഞ്ഞ ദിവസം 4 ഡിഗ്രി സെൽഷ്യസ് വർധനവ് ഉണ്ടായിരുന്നു. കോഴിക്കോട് ജില്ലയിൽ തീരദേശം ഉൾപ്പെടെ സാധാരണ താപനില സാധ്യത. പാലക്കാട് ജില്ലയിൽ സാധാരണയേക്കാൾ 4 ഡിഗ്രി സെൽഷ്യസ് താപനില കൂടാം. 40 ഡിഗ്രി സെൽഷ്യസ് വരെ താപനിലയുണ്ടാകും.
നിങ്ങളുടെ പ്രദേശങ്ങളിലെ കാലാവസ്ഥ പ്രവചനം അറിയാൻ Metbeat Weather ൻ്റെ വെബ്സൈറ്റിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. അതിനായി metbeat.com ക്ലിക് ചെയ്ത് ലൊക്കേഷൻ എനേബിൾ ചെയ്യുക.