കേരളാ ബജറ്റ് 2026 : മത്സ്യബന്ധനം, വനം വന്യജീവി സംരക്ഷണം കരുതലോടെ പ്രഖ്യാപനവുമായി സർക്കാർ 

മത്സ്യബന്ധന മേഖലയിൽ മൂന്നു പ്രധാനപ്പെട്ട മേഖലകളിലാണ് സർക്കാർ ഊന്നൽ നൽകിയത്. ഒന്നാമതായി മത്സ്യത്തൊഴിലാളികളുടെ ജീവ സുരക്ഷ ഉറപ്പ് വരുത്തുകയും കൂടുതൽ മെച്ചപ്പെട്ട സാമൂഹ്യ സുരക്ഷാ പദ്ധതികൾ ഏർപ്പെടുത്തുകയും ചെയ്യുക.

Maneesha M.K
2 mins mins read

കേരളാ ബജറ്റ് 2026 : മത്സ്യബന്ധനം, വനം വന്യജീവി സംരക്ഷണം കരുതലോടെ പ്രഖ്യാപനവുമായി സർക്കാർ 

ഇത്തവണത്തെ കേരളാ ബജറ്റിൽ  പ്രധാന വരുമാന മാർഗങ്ങളായ മേഖലകളിലെ പദ്ധതികളെയെല്ലാം പരാമർശിച്ചും തുക ഉയർത്തിയും പ്രഖ്യാപനം നടന്നു. അതിലൊന്നാണ് മത്സ്യബന്ധനം, വനം, വന്യജീവി സംരക്ഷണം.

മത്സ്യബന്ധന മേഖലയിൽ മൂന്നു പ്രധാനപ്പെട്ട മേഖലകളിലാണ് സർക്കാർ ഊന്നൽ നൽകിയത്. ഒന്നാമതായി മത്സ്യത്തൊഴിലാളികളുടെ ജീവ സുരക്ഷ ഉറപ്പ് വരുത്തുകയും കൂടുതൽ മെച്ചപ്പെട്ട സാമൂഹ്യ സുരക്ഷാ പദ്ധതികൾ ഏർപ്പെടുത്തുകയും ചെയ്യുക. രണ്ടാമതായി കടൽക്ഷോഭം നേരിടുന്ന ഗ്രാമങ്ങളുടെ പുനരധിവാസവും അതിന്റെ ഭാഗമായി നടപ്പാക്കിവരുന്ന ഫ്ലാഗ്ഷിപ്പ് പദ്ധതിയായ പുനർഗേഹം. മൂന്നാമതായി ഉൾനാടൻ മത്സ്യബന്ധന മേഖലയുടെ വലിയ വികാസം. ഇതിനൊക്കെ പുറമേ ഈ സർക്കാർ പൊതുവിൽ മത്സ്യബന്ധന മേഖലയുടെ വികസനത്തിനു വേണ്ടി ഒരു ബ്ലു ഇക്കോണമി നയവും ഒരുക്കിയിട്ടുണ്ട്.

മത്സ്യബന്ധന തുറമുഖങ്ങൾക്ക് 13.31 കോടി രൂപ ഇതിൽ പ്രധാനമന്ത്രി മത്സ്യ സമ്പതാ യോജന പദ്ധതിയുടെ സംസ്ഥാന വിഹിതമായി 10 കോടി രൂപയും ഉൾപ്പെടുന്നു.

നിലവിലെ മത്സ്യ ബന്ധന ആധുനികവൽകരണത്തിനും തുറമുഖങ്ങളുടെ കടൽപ്പാലങ്ങളുടേയും റോഡുകളുടേയും നിർമ്മാണത്തിനുമായി 20 കോടി രൂപ.

സംയോജിത മത്സ്യ വികസന പ്രോജക്ടിനായി 12 കോടി രൂപ

മത്സ്യബന്ധന വകുപ്പിന് 166.31 കോടി രൂപയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന് 35.31 കോടി രൂപയും കേരള ഫിഷറീസ് & ഓഷ്യൻ സ്റ്റഡീസ് സർവ്വകലാശാലയ്ക്ക് (കുഫോസ്) 37.50 കോടി രൂപയും ഉൾപ്പെടെ ആകെ 239.12 കോടി രൂപ.

മത്സ്യ ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെ സുരക്ഷയ്ക്കായുള്ള മറൈൻ ആംബുലൻസുകൾക്കായി 2.5 കോടി രൂപ.

പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന (PMMSY) യുടെ കീഴിലെ സംയോജിത മത്സ്യബന്ധന വികസനത്തിനും പരിപാലനത്തിനുമായി 8 കോടി രൂപയും സമ്പാദ്യ സമാശ്വാസ പദ്ധതിക്ക് 22 കോടി രൂപ.

മത്സ്യക്കൃഷി ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനായി, അക്വാകൾച്ചർ വികസന പദ്ധതിയ്ക്കുള്ള വിഹിതം 70.00 കോടി രൂപ. ഇതിനുപുറമേ അക്വാകൾച്ചർ വിപുലീകരണ പ്രവർത്തനങ്ങൾക്കായി 7.11 കോടി രൂപയും വകയിരുത്ത്തി.

കടൽ സുരക്ഷയും കടൽ രക്ഷാപ്രവർത്തനവും എന്ന പദ്ധതിയുടെ അടങ്കൽ തുക 3 കോടി രൂപയായി വർദ്ധിപ്പിക്കുന്നു.

സംസ്ഥാനത്ത് മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ മത്സ്യബന്ധന തൊഴിലാളികൾക്കുമുള്ള ഗ്രൂപ്പ് ഇൻഷ്വറൻസ് പദ്ധതിക്കായി 10 കോടി രൂപ.

തീരദേശ മേഖലയുടെ 'അടിസ്ഥാന സൗകര്യങ്ങളും മാനവശേഷി വികസനവും' എന്ന പദ്ധതിക്ക് 69 കോടി രൂപ.

മത്സ്യബന്ധന തുറമുഖങ്ങളുടെ അറ്റകുറ്റപ്പണികളും മണ്ണു നീക്കലും എന്ന പദ്ധതിയുടെ വിഹിതം 9.50 കോടി രൂപയിൽ നിന്ന് 12.30 കോടി രൂപയായി വർദ്ധിപ്പിക്കുന്നു.

മത്സ്യവിത്തുഫാമുകൾ, നഴ്സറികൾ, ഹാച്ചറികൾ എന്നിവയുടെ പ്രവർത്തനങ്ങൾക്കായി 18 കോടി രൂപ.

അടുത്ത പ്രധാനപ്പെട്ട മേഖലയാണ് വനവും വന്യജീവി സംരക്ഷണവും

വനവും വന്യജീവി സംരക്ഷണവും എന്ന മേഖലയിൽ പദ്ധതികൾ നടപ്പിലാക്കുന്നതിനായി 288.6 കോടി രൂപയാണ് വകയിരുത്തിയത്.

വന്യജീവി ആക്രമണങ്ങളെ സംസ്ഥാനത്തിന്റെ പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമാണ് കേരളം. കേരളത്തിലെ വന്യജീവി സംഘർഷ ങ്ങൾക്കുള്ള നഷ്ടപരിഹാര തുക ഇന്ത്യയിലെ തന്നെ ഏറ്റവും വന്യജീവി ഉയർന്നവയിലൊന്നാണ്. ആക്രമണത്തിൽ മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും ജീവഹാനി സംഭവിക്കുന്ന മനുഷ്യ-വന്യമൃഗ സംഘർഷങ്ങൾ കൂടുതൽ ലഘൂകരിക്കുകയും അതിവേഗം ഫലപ്രദമായ പരിഹാരങ്ങൾ നടപ്പിലാക്കുകയും വേണം. ഇതിനായുള്ള വിവിധ പദ്ധതികൾക്കായി മുൻവർഷത്തേക്കാൾ 29.6 കോടി രൂപ വർദ്ധിപ്പിച്ച് 100 കോടി രൂപ വകയിരുത്തി.

വനസംരക്ഷണം (വനാതിർത്തി സർവ്വേയും വനസംരക്ഷണവും) എന്ന പദ്ധതിയുടെ പ്രവൃത്തികൾ നടപ്പിലാക്കുന്നതിനായി 50 കോടി രൂപ.

പ്ലാന്റേഷൻ സ്റ്റോക്ക് വർദ്ധിപ്പിച്ച് അതിലൂടെ ഖജനാവിലേയ്ക്ക് മെച്ചപ്പെട്ട വരുമാനം ലക്ഷ്യമിടുന്ന വൻമരത്തോട്ടങ്ങൾ പദ്ധതി നടപ്പിലാക്കുന്നതിനായി 5 കോടി രൂപ.

വനസംരക്ഷണവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസനത്തിനായി 50.30 കോടി രൂപ.

തൃശ്ശൂരിലെ പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ തുടർ പ്രവർത്തനങ്ങൾക്കായി 6 കോടി.

കോഴിക്കോട് ബയോളജിക്കൽ പാർക്കിലെ വിവിധ പ്രവർത്തനങ്ങൾക്കായി 5 കോടി രൂപ.

English Summary : Rs 8 crore for integrated fisheries development and management under the Pradhan Mantri Matsya Sampada Yojana (PMMSY) and Rs 22 crore for the Savings Relief Scheme.