തൃശൂർ വെള്ളിക്കുളങ്ങരയിൽ ശനിയാഴ്ച വൈകിട്ട് ഉണ്ടായ ഗസ്റ്റ് വിന്റിലും മഴയിലും നാശനഷ്ടങ്ങൾ. വിവിധ സ്ഥലങ്ങളിൽ മരങ്ങൾ ഒടിഞ്ഞു വീണു. കൊടുങ്ങയിൽ തെങ്ങ് വൈദ്യുതി ലൈനിലും ടിപ്പർ ലോറിയുടെ മുകളിലും വീണു. ലോറിയുടെ മുൻ ഭാഗം തകർന്നു. വാഴ, കവുങ്ങ്, തെങ്ങ്, ജാതി മരങ്ങൾ വ്യാപകമായി നശിച്ചു.കൊപ്ലിപ്പാടം പേഴേരി ഉണ്ണികൃഷ്ണൻ, കിഴക്കേ കോടാലി അതിയാരത്ത് ദിനേശൻ എന്നിവരുടെ 200 ഓളം നേന്ത്ര വാഴകൾ കാറ്റിൽ ഒടിഞ്ഞു. കെഎസ്ഇബി വെള്ളിക്കുളങ്ങര സെക്ഷനിൽ വൈദ്യുതി ബന്ധവും തകരാറിലായി. കൊടുങ്ങ മാഞ്ഞൂക്കാരൻ ആന്റണി, മോഹനൻ എന്നിവരുടെ 1200 ഓളം നേന്ത്ര വാഴകൾ ചുഴലികാറ്റിൽ ഒടിഞ്ഞു നശിച്ചു.
മാഞ്ഞൂക്കാരൻ ഡേവിസിന്റെ വീടിന്റെ സൺ ഷെയ്ഡിന് മുകളിൽ തെങ് വീണു. കൊടുങ്ങയിൽ അച്ചാർ കമ്പനിയുടെ മേൽക്കൂരയുടെ പകുതി പറന്നു പോയി. കൊടുങ്ങ പള്ളിയിലെ സെമിത്തേരിയിലേക്ക് കവുങ്ങും തേക്കും ഒടിഞ്ഞു വീണു
ശനിയാഴ്ച വൈകിട്ട് ഉണ്ടായ ചുഴലി കാറ്റിലും മഴയിലും നാശം. വിവിധ സ്ഥലങ്ങളിൽ മരങ്ങൾ ഒടിഞ്ഞു വീണു. കൊടുങ്ങയിൽ തെങ്ങ് വൈദ്യുതി ലൈനിലും ടിപ്പർ ലോറിയുടെ മുകളിലും വീണു. ലോറിയുടെ മുൻ ഭാഗം തകർന്നു. വാഴ, കവുങ്ങ്, തെങ്ങ്, ജാതി മരങ്ങൾ വ്യാപകമായി നശിച്ചു.
കൊപ്ലിപ്പാടം പേഴേരി ഉണ്ണികൃഷ്ണൻ, കിഴക്കേ കോടാലി അതിയാരത്ത് ദിനേശൻ എന്നിവരുടെ 200 ഓളം നേന്ത്ര വാഴകൾ കാറ്റിൽ ഒടിഞ്ഞു. കെഎസ്ഇബി വെള്ളിക്കുളങ്ങര സെക്ഷനിൽ വൈദ്യുതി ബന്ധവും തകരാറിലായി. കൊടുങ്ങ മാഞ്ഞൂക്കാരൻ ആന്റണി, മോഹനൻ എന്നിവരുടെ 1200 ഓളം നേന്ത്ര വാഴകൾ ചുഴലികാറ്റിൽ ഒടിഞ്ഞു നശിച്ചു.
മാഞ്ഞൂക്കാരൻ ഡേവിസിന്റെ വീടിന്റെ സൺ ഷെയ്ഡിന് മുകളിൽ തെങ് വീണു. കൊടുങ്ങയിൽ അച്ചാർ കമ്പനിയുടെ മേൽക്കൂരയുടെ പകുതി പറന്നു പോയി. കൊടുങ്ങ പള്ളിയിലെ സെമിത്തേരിയിലേക്ക് കവുങ്ങും തേക്കും ഒടിഞ്ഞു വീണു.
അത് ചുഴലിക്കാറ്റല്ല, ഗസ്റ്റ് വിന്റ്
വേനൽമഴക്കൊപ്പം പെട്ടെന്ന് ശക്തിപ്പെടുന്ന കാറ്റിനെയാണ് ഗസ്റ്റ് വിന്റ് എന്നു പറയുന്നത്. ഇത് വേനൽമഴയിൽ പതിവാണ്. ചുഴലിക്കാറ്റ് എന്നല്ല ഇവ അറിയപ്പെടുന്നത്. ചുഴലിക്കാറ്റ് കടലിൽ രൂപപ്പെടുന്ന ന്യൂനമർദങ്ങളിൽ നിന്നാണ് ഉണ്ടാകുന്നത്. ഗസ്റ്റ് വിന്റ് ഏതാനും സെക്കന്റുകളോ മിനുട്ടോ മാത്രമേ നീണ്ടു നിൽക്കുകയുള്ളൂ.