യു.എസിൽ ശക്തമായ ടൊർണാഡോ ; 21 മരണം

യു.എസിലെ മിസിസിപ്പിയിൽ ടൊർണാഡോയിൽ 19 പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് ടൊർണാഡോ സർവനാശം വിതച്ചത്. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങി. ഗ്രാമീണ പ്രദേശങ്ങളെയാണ് ടൊർണാഡോ ബാധിച്ചത്. ശക്തമായ കൊടുങ്കാറ്റിനു പിന്നാലെയാണ് ടൊർണാഡോ എന്ന ചുഴലിക്കൊടുങ്കാറ്റുണ്ടായത്. തെക്കൻ സംസ്ഥാനങ്ങളെയും കൊടുങ്കാറ്റ് ബാധിച്ചു. മിസിസിപ്പിയിൽ തുടർന്ന് കനത്ത മഴയും ആലിപ്പഴ വർഷവുമുണ്ടായി. ഗോൾഫ് ബോളിന്റെ വലിപ്പമുള്ള ആലിപ്പഴമാണ് വീണതെന്ന് പ്രദേശവാസികൾ പറഞ്ഞു.

വീടുകളുടെ മേൽക്കൂരയും മറ്റും ടൊർണാഡോ തകർത്തു. നിരവധി പേർക്ക് കെട്ടിടാവശിഷ്ടങ്ങൾ ദേഹത്തേക്ക് വീണ് സാരമായി പരുക്കേറ്റു. രക്ഷാപ്രവർത്തനവും തെരച്ചിലും തുടരുന്നുണ്ടെന്നും പരുക്കേറ്റവർക്ക് വൈദ്യസഹായം നൽകിയെന്നും മിസിസിപ്പി ഗവർണർ പറഞ്ഞു.

Leave a Comment