Kerala Weather 01/03/26 : കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, വ്യാപക മഴ സാധ്യത കുറഞ്ഞു
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്കുള്ള സാധ്യത കുറഞ്ഞതായി കാലാവസ്ഥ നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു. ചില ജില്ലകളിൽ മാത്രം ഒറ്റപ്പെട്ട ലഘുമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഉച്ചതിരിഞ്ഞും വൈകുന്നേരവും ചില ഭാഗങ്ങളിൽ ചെറിയ മഴയോ മേഘാവൃതമായ കാലാവസ്ഥയോ അനുഭവപ്പെടാം.
എന്നാൽ ശക്തമായ മഴയോ വ്യാപക ഇടിയോടുകൂടിയ മഴയോ ഉണ്ടാകാനുള്ള സാധ്യത വളരെ കുറഞ്ഞതാണ്. താപനില സാധാരണ നിലയിൽ തുടരുമെന്നും, തീരദേശ മേഖലകളിൽ നേരിയ കാറ്റ് അനുഭവപ്പെടാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇന്ന് മഴസാധ്യതയുള്ള ജില്ലകൾ
•തിരുവന്തപുരം
• കൊല്ലം
• പത്തനംതിട്ട
• ആലപ്പുഴ
• കോട്ടയം
• എറണാകുളം
• ഇടുക്കി
• പാലക്കാട്
വരും ദിവസങ്ങളിലും തെക്കൻ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളിലും മധ്യകേരളത്തിലെ കോട്ടയം, ഇടുക്കി, എറണാകുളം ഭാഗങ്ങളിലും ഇടിയോടുകൂടിയ മഴയ്ക്കുള്ള സാധ്യത കൂടുതലായിരിക്കും. വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴയാകും പ്രധാനമായും അനുഭവപ്പെടുക.
പകൽ സമയങ്ങളിൽ ചൂട് ഉയർന്നേക്കാമെങ്കിലും, വൈകുന്നേര മഴ താപനില കുറയ്ക്കാൻ സഹായിക്കും. ഇടിമിന്നൽ സാധ്യതയുള്ള ദിവസങ്ങളിൽ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണമെന്നും കർഷകരും മത്സ്യതൊഴിലാളികളും മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും കാലാവസ്ഥ വകുപ്പ് നിർദേശിച്ചു.
മിന്നൽ മുന്നറിയിപ്പുകൾ അതാത് പ്രദേശങ്ങളിൽ നേരത്തെ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റിലെ മിന്നൽ റഡാർ ട്രാക്ക് ചെയ്യാൻ താഴെയുള്ള ലിങ്ക് ഉപയോഗിച്ചാൽ മതി.
lightning-strike-map
See lightning strikes in realtime nearby your area. Get free online access. This helps you to track the direction of thunderstorms.
https://metbeatnews.com/page/lightning-strike-map
See lightning strikes in realtime nearby your area. Get free online access. This helps you to track the direction of thunderstorms.
https://metbeatnews.com/page/lightning-strike-map
English Summary : The latest weather reports indicate a decrease in widespread rainfall across Kerala today. While the intensity has weakened, isolated light rain is expected in several districts, particularly during the afternoon and evening hours.