ഇഖ്റ ഹോസ്പിറ്റലും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ചും സംയുക്ത ഗവേഷണ പദ്ധതി ആരംഭിച്ചു
കോഴിക്കോട് മലാപറമ്പ് ഇഖ്റ ഇന്റര്‍നാഷണല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ചും (IISR) സംയുക്തമായി നടപ്പാക്കുന്ന ഗവേഷണ പദ്ധതിക്ക് ഇഖ്റ ഹോസ്പിറ്റലില്‍ തുടക്കം കുറിച്ചു. തദ്ദേശീയ സസ്യ വിഭാഗങ്ങളില്‍ നിന്ന് പുതുതായി കണ്ടെത്താവുന്ന ജൈവതന്‍മാത്രകളുടെ ശാസ്ത്രീയ സാധ്യതകള്‍ അന്വേഷിച്ച് ഭാവിയില്‍ ആരോഗ്യ മാറ്റങ്ങള്‍ സാധ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ആരോഗ്യ സേവനത്തോടൊപ്പം ഗുണമേന്മയുള്ള ഗവേഷണവും മുന്നോട്ടു കൊണ്ടുപോകുക
ഇഖ്റ ഹോസ്പിറ്റല്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. പി.സി അന്‍വര്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സേവനത്തോടൊപ്പം ഗുണമേന്മയുള്ള ഗവേഷണവും മുന്നോട്ടു കൊണ്ടുപോകുക എന്നതാണ് ഇഖ്റയുടെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഐ.സി.എ.ആര്‍-ഐ.ഐ.എസ്.ആര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ഇ. ജയശ്രീ മുഖ്യാതിഥിയായിരുന്നു. സുഗന്ധവിളകളില്‍ നിന്നുള്ള ബയോആക്റ്റീവ് ഘടകങ്ങളുടെ ശാസ്ത്രീയ പ്രാധാന്യത്തെയും മോഡേണ്‍ മെഡിസിനില്‍ അവയുടെ സാധ്യതകളെയും അവര്‍ അവതരിപ്പിച്ചു.
പദ്ധതിയുടെ ഗവേഷണ പ്രാധാന്യം ഐ.സി.എ.ആര്‍-ഐ.ഐ.എസ്.ആര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. അനീസ് കെ വിശദീകരിച്ചു. പരിപാടിയില്‍ ഇഖ്റ ഹോസ്പിറ്റല്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ മുഹമ്മദ് ജസീല്‍ എന്‍., ഇഖ്റ സെന്റര്‍ ഫോര്‍ റിസേര്‍ച് ആന്‍ഡ് ഡെവലപ്മെന്റ് മേധാവി ഡോ. വാജിദ് എന്‍.വി എന്നിവര്‍ സംസാരിച്ചു.
ഇഖ്റ ഹോസ്പിറ്റല്‍ ചീഫ് ഡയറ്റീഷ്യന്‍ ഫിദ ജാബിര്‍ പദ്ധതിയുടെ മെത്തഡോളജിക്കല്‍ പ്രസന്റേഷന്‍ നടത്തി. നവീന ജൈവതന്‍മാത്രകളെക്കുറിച്ചുള്ള ഗവേഷണ മേഖലകളെ കുറിച്ചും ബഹുമുഖ ഗവേഷണത്തിന്റെ ആവശ്യകതയെ പരിപാടിയില്‍ ചര്‍ച്ച നടന്നു.
English Summary : Discover the significance of the project as explained by Dr. Anees K., Principal Scientist at ICAR-IISR, with insights from industry leaders at the event.