സ്വാതന്ത്ര്യദിനാഘോഷത്തിന് മഴ ഭീഷണിയാകില്ല

രാജ്യം നാളെ (ഓഗസ്റ്റ് 15) ന് 77ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ കേരളത്തില്‍ എവിടെയും മഴ സാധ്യതയില്ല. രാവിലെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ക്ക് മഴ കരിനിഴല്‍ വീഴ്ത്തില്ല. ഉച്ചയ്ക്ക് 2.30 വരെ കേരളത്തില്‍ മഴ സാധ്യത കുറവാണെന്ന് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകര്‍ പറഞ്ഞു.
കന്യാകുമാരി മുതല്‍ ഉള്‍നാടന്‍ കര്‍ണാടക വരെ 0.9 കി.മി ഉയരത്തില്‍ തെക്കു വടക്കു ന്യൂനമര്‍ദ പാത്തിയുണ്ടെങ്കിലും അറബിക്കടലില്‍ മേഘരൂപീകരണമില്ല. ഇതിനാല്‍ സ്വാതന്ത്ര്യദിനാഘോഷത്തിന് തടസമാകും വിധം കേരളത്തില്‍ കാലാവസ്ഥയുണ്ടാകില്ല.

അതേസമയം, ഇന്ന് മേഘവിസ്‌ഫോടനമുണ്ടായ ഹിമാചലില്‍ നാളെയും തീവ്രമഴക്ക് സാധ്യതയുണ്ട്. ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശിലേക്ക് യാത്ര ചെയ്യുന്നത് സുരക്ഷിതമല്ല.വായനക്കാർക്ക് Metbeat Weather ന്റെ സ്വാതന്ത്ര്യദിനാശംസകൾ

Leave a Comment