കേരള തീരത്ത് കടൽക്ഷോഭത്തിനും ഉയർന്ന തിരമാലക്കും സാധ്യത

കേരളം ഉൾപ്പെടെയുള്ള തീരങ്ങളിൽ ഉയർന്ന തിരമാലകൾക്കും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഇന്ന് വൈകിട്ട് 5 മുതൽ മാർച്ച് 10 രാത്രി പതിനൊന്നര വരെയാണ് ജാഗ്രത മുന്നറിയിപ്പ്.

കർണാടക, തെക്കൻ തമിഴ്നാട്, ഗോവ, ആൻഡമാൻ നിക്കോബാർ ഒഡിഷ തീരങ്ങളിലും ജാഗ്രത മുന്നറിയിപ്പുണ്ട്.
കേരള തീരത്ത് 0.2 മുതൽ 0.9 മീറ്റർ വരെ തിരമാലകൾക്ക് ഉയരം ഉണ്ടാകും. എന്നാൽ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് വിലക്ക് ഇല്ല .

Leave a Comment