Menu

എണ്ണ പ്രകൃതി വാതക ഇൻഡസ്ട്രി കാലാവസ്ഥ വ്യതിയാനത്തെ നേരിടാൻ നേതൃത്വം നൽകണമെന്ന് യുഎഇ

കാലാവസ്ഥ വ്യതിയാനത്തിന് എതിരായ പോരാട്ടത്തിന് എണ്ണ വാതക വ്യവസായം നേതൃത്വം നൽകണമെന്ന് ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ചർച്ചകളുടെ പ്രസിഡൻറ് സുൽത്താൻ അൽ ജാഫർ പറഞ്ഞു.തിങ്കളാഴ്ച
ടെക്സസിലെ ഹൂസ്റ്റൺ നടന്ന കോൺഫറൻസിൽ നൂറുകണക്കിന് എണ്ണ വാതക എക്സിക്യൂട്ടിവുകളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സുൽത്താൻ അൽ ജാബർ .

ഈ വ്യവസായത്തിൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുകയും നയിക്കുകയും വേണമെന്ന് വ്യവസായ മന്ത്രിയും അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ എക്സിക്യൂട്ടീവുമായ ജാബർ പറഞ്ഞു. എന്നാൽ യുഎഇയിൽ പാർട്ടികളുടെ സമ്മേളനം ( Cop 28 ) നടത്തുവാനുള്ള തീരുമാനത്തെയും യോഗത്തിന്റെ പ്രസിഡന്റായി അൽ ജാബറിനെ തെരഞ്ഞെടുത്തതിനേയും കാലാവസ്ഥ പ്രവർത്തകർ വിമർശിച്ചു.

ഫോസിൽ ഇന്ധനങ്ങളുടെ വേർതിരിച്ചെടുക്കലും ഉപഭോഗവും സംരക്ഷിക്കുന്ന പ്രവർത്തി കാരണം കാലാവസ്ഥയും ഊർജ്ജ പരിവർത്തനവും തടസ്സപ്പെടുന്നതായി ആരോപിക്കപ്പെടുന്നു. കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രകൃതിദുരന്തങ്ങളിൽ നിന്ന് വികസ്വരരാജ്യങ്ങൾ നേരിടുന്ന ചിലവുകൾ നികത്താൻ ഒരു ഫണ്ട് സ്വരൂപിക്കുന്നത് സുപ്രധാന കരാറോടെ ഈജിപ്തിൽ നവംബറിൽ നടന്ന യു എൻ കാലാവസ്ഥ ചർച്ച അവസാനിപ്പിച്ചു

Related Posts

LEAVE A COMMENT

Make sure you enter the(*) required information where indicated. HTML code is not allowed