ഗുജറാത്തിൽ ഇന്നും ഭൂചലനം : ആളപായമോ നാശനഷ്ടമോ ഇല്ല

ഗുജറാത്തിൽ ഇന്നും നേരിയ ഭൂചലനം. ഇന്ന് പുലർച്ചെ 3.42ന് കച്ചിന് സമീപമാണ് ഭൂചലനം ഉണ്ടായത്. 3.3 ആണ് തീവ്രത രേഖപ്പെടുത്തിയത്. ഗുജറാത്തിൽ കഴിഞ്ഞ ഏതാനും ദിവസമായി ചെറിയ രേഖപ്പെടുത്തുന്നുണ്ട്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

കഴിഞ്ഞ ഫെബ്രുവരി 26ന് രാജകോട്ടിന് സമീപം 4.6 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. ഫെബ്രുവരി 24 നും 3.4 ഉം 3.1 ഉം രേഖപ്പെടുത്തിയ ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്തു. അമ്രേലി മേഖലയിൽ ആയിരുന്നു ഇത്. തുർക്കിയിലെ ഭൂ ചലനത്തിനുശേഷം ഗുജറാത്തിലും ഭൂചലനം കൂടിയിട്ടുണ്ട്.

Share this post

Leave a Comment