ന്യൂയോർക്കിലും ജപ്പാനിലും കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും

കനത്ത മഴയെ തുടർന്ന് ന്യൂയോർക്കിലെ ഹെഡ്സൺ താഴ് വരയിൽ അതിരൂക്ഷമായ വെള്ളപ്പൊക്കം. വടക്ക് കിഴക്കൻ യുഎസിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത മഴയും കാറ്റും തുടരുകയാണ്. അതിനാൽ ഗ്രീൻവിച്ച് നഗരങ്ങളിൽ ഉൾപ്പെടെ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 200 മില്ലിമീറ്റർ വരെ മഴ ഞായറാഴ്ച ലഭിച്ചു എന്നാണ് ഔദ്യോഗിക കണക്ക്.ന്യൂയോർക്കിലെ ഹഡ്സൺ വാലിയിൽ വീട് ഒഴിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു. അപ്രതീക്ഷിതമായ വെള്ളപ്പൊക്കത്തിൽ ഒരു വീട് പൂർണമായും നിലംപൊത്തി. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

കൊടുങ്കാറ്റ് ദശലക്ഷക്കണക്കിന് ഡോളറിന്റെ നാശനഷ്ടം വരുത്തിയതായാണ് അധികൃതർ സൂചിപ്പിക്കുന്നത്. കൃത്യമായ കണക്കുകൾ ലഭ്യമായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ന്യൂയോർക്കിന്റെ മിക്ക ഭാഗങ്ങളെയും മഴ ബാധിച്ചിട്ടുണ്ട്. അതേസമയം കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നിരവധി ആളുകളെ കാണാതായി എന്നും, ഒരു വീട് പൂർണമായും ഒലിച്ചു പോയെന്നും ന്യൂയോർക്ക് ഗവർണർ പറഞ്ഞു. സംസ്ഥാനത്തിന്റെ കിഴക്കൻ ഭാഗത്തുള്ള കമ്മ്യൂണിറ്റികൾ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സജ്ജമായിരിക്കണം എന്നും ഗവർണർ കൂട്ടിച്ചേർത്തു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പലയിടത്തും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ന്യൂയോർക്ക് സിറ്റിയിൽ നിന്ന് 97 കിലോമീറ്റർ വടക്ക് ഓറഞ്ച് കൗണ്ടിൽ ഗവർണർ ഞായറാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്താൻ അഞ്ച് സ്വിഫ്റ്റ് വാട്ടർ റസ്ക്യൂ ടീമിനെയും ഹൈ ആക്സിൽ വാഹനത്തെയും സംസ്ഥാനം വിന്യസിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തെ തുടർന്ന് നിരവധി റോഡുകൾ ഒലിച്ചുപോയി.

വെസ്റ്റ് പോയിന്റിലെ വെള്ളപ്പൊക്കത്തിൽ ചില ചരിത്ര പ്രാധാന്യമുള്ള കെട്ടിടങ്ങൾ വെള്ളത്തിനടിയിൽ ആകും എന്ന് അധികൃതർ ആശങ്കപ്പെടുന്നുണ്ട്. തെക്കു കിഴക്കൻ ന്യൂയോർക്കിന്റെ ചില ഭാഗങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ചില പ്രദേശങ്ങളിൽ 127 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.

അതേസമയം ജപ്പാനിലും കനത്ത മഴ തുടരുകയാണ്. കനത്ത മഴയിൽ മണ്ണിടിഞ്ഞ് വീണ് റൂറൽ ഹുക്കുവോകയിൽ 77 കാരിയായ ഒരു സ്ത്രീ മരിച്ചു. ലക്ഷക്കണക്കിന് ആളുകളോട് അവരുടെ വീടുകളിൽ നിന്ന് ഒഴിഞ്ഞു പോകാൻ അധികൃതർ മുന്നറിയിപ്പ് നൽകി. ഫകുവോക്ക, ഒയിറ്റ മേഖലകളിൽ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് ജപ്പാൻ കാലാവസ്ഥ ഏജൻസി അറിയിച്ചു.ന്യൂയോർക്കിലും ജപ്പാനിലും കനത്ത മഴയും

വെള്ളപ്പൊക്കത്തെ തുടർന്ന് നദികൾ കരകവിഞ്ഞൊഴുകുകയാണ്. മഴക്കെടുതി നേരിടാൻ ഒരു ടാക്സ് ഫോഴ്സ് രൂപീകരിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പടിഞ്ഞാറൻ ഹിരോഷിമക്കും ഫകുവോ യ്ക്കും ഇടയിലുള്ള ബുള്ളറ്റ് ട്രെയിൻ സർവീസ് താൽക്കാലികമായി നിർത്തിവച്ചു. കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടർന്ന് നിരവധി വീടുകളിൽ വൈദ്യുതി ബന്ധം നിഷേധിക്കപ്പെട്ടു.

അതേസമയം കാലാവസ്ഥ വ്യതിയാനം ജപ്പാനിലും മറ്റിടങ്ങളിലും കനത്ത മഴയുടെ അപകട സാധ്യത വർദ്ധിപ്പിച്ചിരിക്കുകയാണെ ന്ന് ശാസ്ത്രജ്ഞർ പറയുന്നു. ജപ്പാനിൽ ഒരാഴ്ചയിൽ ഏറെയായി മഴ പെയ്യുന്നുണ്ട്. കാലാവസ്ഥ ഏജൻസികൾ പറയുന്നതനുസരിച്ച് ചെറിയ മഴ പെയ്താൽ പോലും നദിയിലെ ജലനിരപ്പ് പെട്ടെന്ന് ഉയരും, ഇത് വെള്ളപ്പൊക്ക സാധ്യത വർദ്ധിപ്പിക്കുന്നു. 2011ൽ സെൻട്രൽ റിസോർട്ട് പട്ടണമായ അറ്റാമിയിൽ മണ്ണിടിഞ്ഞ് വീണ് 27 പേർ മരിച്ചു. 2018ൽ ഉണ്ടായ മണ്ണിടിച്ചിലും വെള്ളപ്പൊക്കത്തിലും 200ലധികം ആളുകൾ ജപ്പാനിൽ മരിച്ചിരുന്നു.

Leave a Comment